ബിജെപിയിൽ ചേർന്ന വൈദികനെതിരെ നടപടി; വൈദികനെ പള്ളി വികാരി ചുമതലയില്‍ നിന്ന് നീക്കി

ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമായി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.

ഇടുക്കിയില്‍ ആദ്യമായാണ് ഒരു വൈദികന്‍ ബി ജെ പിയില്‍ അംഗമാകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാള്‍ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്. അതേസമയം ബി ജെ പി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്. ആനുകാലിക സംഭവങ്ങള്‍ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ബിജെപിയില്‍ അംഗമാകാന്‍ തീരുമാനിച്ചത് എന്നും ഫാദര്‍ കുര്യാക്കോസ് മറ്റം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top