ബിജെപിയുടെ പേര് ബലാത്കാര്‍ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റണമെന്ന് കമല്‍നാഥ്

ന്യൂഡല്‍ഹി: ബിജെപിയുടെ പേര് ബലാത്കാര്‍ ജനതാ പാര്‍ട്ടിയെന്നാക്കി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. കത്വ, ഉന്നാവോ ബലാത്സംഗ കേസുകളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ അറിഞ്ഞത് ഈ കേസുകളുമായി ഇരുപതോളം ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നാണ്. അതുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പേര് ബലാത്കാര്‍ ജനതാ പാര്‍ട്ടിയെന്നാക്കി മാറ്റുന്ന കാര്യം ജനങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉന്നാവോയില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഉന്നാവോ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ അടുത്തിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. എംഎല്‍എയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം തട്ടിക്കൊണ്ടുപോകല്‍, ബലാംത്സംഗം, ഭയപ്പെടുത്തല്‍, എന്നീ കേസുകളാണ് എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

Latest
Widgets Magazine