യാഥൃശ്ചികമായി സംഭവിച്ചതാണോ? എല്ലാം തുറന്ന് പറഞ്ഞ് പ്രിയ മണി

പ്രിയാമണിയും സുഹൃത്തായിരുന്ന മുസ്തഫയും തമ്മില്‍ കഴിഞ്ഞ മാസമായിരുന്നു വിവാഹം കഴിച്ചത്. രണ്ട് പേരും വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നായിരുന്നത് കൊണ്ട രജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹശേഷം പ്രിയാമണി നായികയായി അഭിനയിക്കുന്ന സിനിമയിലെ കഥയും നടിയുടെ ജീവിതത്തിലെ കഥയും തമ്മില്‍ ഒരു സാമ്യമുണ്ട്. വിവാഹശേഷം പ്രിയാമണി നായികയായി അഭിനയിക്കുന്ന സിനിമയാണ് ആഷിക് വന്ന ദിവസം. ഓലപ്പീപ്പി എന്ന സിനിമയുടെ സംവിധായകനായ ക്രിഷ് കൈമളാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര് ഷൈനി എന്നാണ്. നല്ലൊരു കുടുംബത്തിലെ ശ്രദ്ധ കേന്ദ്രമായ മകളുടെ വേഷത്തിലാണ് പ്രിയ അഭിനയിക്കുന്നത്. പുതിയ സിനിമയ്ക്ക പ്രിയാമണിയുടെ ജീവിതവുമായി ചില സാമ്യങ്ങളുണ്ട്. മിശ്ര വിവാഹിതയാകുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ ഷൈനി. പ്രിയാമണിയുടെ വിവാഹവും അങ്ങനെ തന്നെ ആയാതിനാല്‍ സ്വന്തം ജീവിതം തന്നെയാണോ എന്ന സംശയുമുണ്ട്. വിവാഹം കഴിയുന്നതിന് ഏറെ മുമ്പ് തന്നെ സിനിമയുടെ കഥ സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നു. അതിനാല്‍ ഇത് അബദ്ധത്തില്‍ വന്നതാണെന്നും പ്രിയാമണി പറയുന്നു. വിവാഹത്തിന് ശേഷം ആദ്യമായി പുറത്ത് വരുന്ന സിനിമയുടെ കഥ ഇങ്ങനെ പ്രത്യേകതയുള്ളതിനാല്‍ താന്‍ ഏറെ സന്തോഷത്തിലാണെന്നും പ്രിയാമണി പറഞ്ഞു.

Top