പള്‍സര്‍ സുനിയെയും വിജീഷിനെയും റിമാന്റ് ചെയ്തു; തന്നെ കുടുക്കിയതല്ലെന്നും നിങ്ങളുടെ അടുക്കലേയ്ക്ക് തന്നെ വരുമെന്നുംമാധ്യമങ്ങളോട്‌ സുനി

ആലുവ: നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. വൈകിയാണ് പോലീസ് അപേക്ഷ സമര്‍പ്പിച്ചത്. അതിനിടെ കേസില്‍ കുടുക്കിയതല്ലെന്നും ഞാന്‍ നിങ്ങളുടെ അടുക്കലിലേയ്ക്ക് തന്നെ വരുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. കുടുക്കിയതാണോ എന്ന് ചോദിച്ചപ്പോഴായിരുന്നു മറുപടി.

ശിവരാത്രി പ്രമാണിച്ച് അവധിയായിരുന്നതിനാല്‍ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഇവരെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ സുനിയുടെയും വിജീഷിന്റെയും മുഖം മറച്ചിരുന്നില്ല. കേസിലെ പ്രതികളായ സുനിയെയും വിജീഷിനെയും വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ കീഴടങ്ങാനെത്തിയ ഇരുവരെയും കോടതി മുറിയില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top