പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി.തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പില്‍ ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ജെയ്കിനെ പോലെ മണ്ഡലത്തില്‍ പരിചയസമ്പന്നനായ ഒരു മുഖമുള്ള സാഹചര്യത്തില്‍ ഒരു പുതുമുഖത്തെ കൊണ്ടുവന്ന് പരീക്ഷിക്കേണ്ട സാഹചര്യമില്ല, അത് തിരിച്ചടിയാകുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍.

Read also: ഉമ്മന്‍ ചാണ്ടിയ്ക്ക് പകരം ആര്? ജെയ്ക് സി തോമസോ, റെജി സഖറിയോ, സുഭാഷ് പി വര്‍ഗീസോ; പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ആര്? സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് തീരുമാനിച്ചേക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെയ്കിന് പകരം സുഭാഷ് പി വര്‍ഗീസോ റെജി സക്കറിയയോ വന്നാല്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരിചയപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. ശ്രദ്ധയാകര്‍ഷിക്കുന്നതിന് സ്ഥാനതലത്തിലും അത് തിരിച്ചടിയാകും. അത്തരമൊരു പരിചയപ്പെടുത്തലിന് സാവകാശവും ഇനിയില്ല എന്നുകൂടി വിലയിരുത്തിയാണ് ജില്ലാ നേതൃത്വവും ജെയ്കിന്റെ പേരിലേക്ക് എത്തിച്ചേരുന്നത്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാപരമായ പ്രവര്‍ത്തനം സിപിഐഎം പുതുപ്പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം തൃക്കാക്കരയില്‍ കണ്ടത് പുതുപ്പള്ളിയിലും ആവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍.

സെപ്തംബര്‍ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും.

Top