മലപ്പുറം : പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു.ഇനി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ വിളിക്കരുതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കാന്‍ ആഗ്രഹമുണ്ട്. ശേഷിയില്ല. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അവര്‍ പറഞ്ഞു. പലതും ജപ്തിയുടെ വക്കിലാണെന്നും അന്‍വര്‍ വെളിപ്പെടുത്തി.
ഘടകക്ഷിയാക്കാത്തതിന് പിന്നില്‍ വി ഡി സതീശനെന്നും അന്‍വര്‍ പറഞ്ഞു. അദ്ദേഹത്തിന് പിന്നില്‍ ഗൂഢശക്തിയെന്നും ആരോപിച്ചു. യുഡിഎഫിലേക്കില്ലെന്നും ഒരു നേതാവും ഇനി വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ യുഡിഎഫിലേക്ക് എത്തുന്നതിനെതിരെ മുന്നണിയിലെ തന്നെ ചില നേതാക്കള്‍ നിലകൊണ്ടുവെന്ന് പി വി അന്‍വര്‍ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. ‘മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. വ്യക്തത വന്നില്ല. കാത്തിരിക്കുകയാണ്. പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ഇറങ്ങി വന്നയാളാണ് ഞാന്‍. എന്നെ സഹായിച്ച് ആ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചിലര്‍ അതിന് തയ്യാറായിട്ടില്ല’, എന്നായിരുന്നു പി വി അന്‍വര്‍ ആരോപിച്ചത്.
‘പിണറായിസം മാറ്റി നിര്‍ത്തി ഗൂഢ ശക്തികളുടെ താല്‍പര്യം സംരക്ഷിച്ച് അന്‍വറിനെ പരാജയപ്പെടുത്താനുള്ള മുദ്രാവാക്യം വിളിക്കുകയാണ് യുഡിഎഫിലെ ചിലര്‍. അതിലൊരു മാറ്റവുമില്ല. ഞാന്‍ ആരെയും കണ്ടിട്ട് ഇറങ്ങി വന്നവനല്ല. അധികാരത്തിന്റെ അപ്പകഷണത്തിനായി പിണറായിസത്തിനെതിരായ മുദ്രാവാക്യത്തില്‍ നിന്നും പിന്മാറില്ല. ശത്രുവിനൊപ്പമാണ് ചിലരെന്ന വസ്തുത ജനം പിന്നീട് മനസ്സിലാക്കും. അധിക പ്രസംഗിയാണെന്നതാണ് അവരെ അലട്ടുന്ന കാര്യം. അധിക പ്രസംഗം തുടരും’, എന്നും പി വി അന്‍വര്‍ പറഞ്ഞു.










