ഖത്തറിലേക്ക് വിസ വേണ്ട; പോയത് 4 മലയാളികൾ മാത്രം

വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഖത്തർ ഭരണകൂടം അനുമതി നൽകിയെങ്കിലും ഇതുസംബന്ധിച്ച ആശയക്കുഴപ്പങ്ങൾ തുടരുന്നു. ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസയില്ലാതെ പ്രവേശിക്കാൻ ഖത്തർ അനുമതി നൽകിയത്.

ആഗസ്റ്റ് ഒമ്പതിന് പ്രഖ്യാപിച്ച വിസായിളവ് കഴിഞ്ഞദിവസം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഖത്തറിലെ പുതിയ ഇളവിനെ സംബന്ധിച്ച് കേരളത്തിലെ വിമാനത്താവള അധികൃതർക്ക് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിസയില്ലാതെ ഖത്തറിലേക്ക് പോകാൻ അനുമതി നൽകുന്നത് സംബന്ധിച്ച തങ്ങൾക്ക് യാതൊരു നിർദേശവും കിട്ടിയിട്ടില്ലെന്നാണ് കരിപ്പൂർ,കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

വിസയില്ലാതെ കേരളത്തിൽ നിന്നും ഖത്തറിലേക്ക് ഇതുവരെ നാലുപേർ മാത്രമാണ് പോയിട്ടുള്ളത്. തൃശൂർ സ്വദേശിനിയായ യുവതിയും, എറണാകുളം സ്വദേശികളായ രണ്ടുപേരും കൊച്ചി വിമാനത്താവളത്തിൽ നിന്നാണ്

വിസയില്ലാതെ ദോഹയിലേക്ക് പോയത്. കരിപ്പൂരിൽ നിന്ന് കോഴിക്കോട് സ്വദേശിയും കഴിഞ്ഞദിവസം വിസയില്ലാതെ ദോഹയിലേക്ക് പോയിരുന്നു.

വിസയില്ലാതെ യാത്ര ചെയ്ത നാലുപേർക്കും ആദ്യം ഇമിഗ്രേഷൻ അധികൃതർ യാത്രാനുമതി നൽകിയിരുന്നില്ല. എന്നാൽ പുതിയ സംവിധാനത്തെക്കുറിച്ച് ഉദ്യോഗസ്ഥരെ അറിയിച്ച ഇവർക്ക് ഏറെനേരത്തെ കാത്തിരിപ്പിന് ശേഷമാണ് യാത്ര ചെയ്യാനായത്.

കേരളത്തിൽ നിന്ന് വിസയില്ലാതെ ദോഹയിലേക്ക് പോയ നാലുപേരും ജെറ്റ് എയർവേയ്സിലാണ് യാത്ര ചെയ്തത്. ഇമിഗ്രേഷൻ അധികൃതർ വിസയില്ലാതെ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ യാത്രാനുമതി
നൽകാമെന്നായിരുന്നു ജെറ്റ് എയർവേയ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്.

പാസ്പോർട്ടും റിട്ടേൺ ടിക്കറ്റുമുണ്ടെങ്കിൽ ഏതൊരു ഇന്ത്യൻ പൗരനും ഖത്തറിലേക്ക് പോകാം. ഖത്തറിൽ വിമാനമിറങ്ങുമ്പോൾ എന്തിനാണ് വന്നത്, എവിടെയാണ് താമസിക്കുന്നത് തുടങ്ങിയ വിവരങ്ങൾ കൈമാറണം.

Top