റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും കാര്‍ അപകടത്തില്‍ മരിച്ചു

ചെന്നൈ: റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും കാര്‍ അപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബി എം ഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കത്തിയമര്‍ന്നു. അശ്വിനും ഭാര്യയും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

വാഹനം അമിതവേഗതയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയില്‍ മറീന ബീച്ചിനു സമീപം പട്ടണപ്പാക്കത്ത് വെച്ചായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനാലാമത്തെ വയസ്സു മുതല്‍ റേസിങ് രംഗത്തുള്ള ആളാണ് അശ്വിന്‍. ചെന്നൈ ലീലാപാലസിലേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം ഉണ്ടായത്. സംഭവം ഉണ്ടായ ഉടന്‍ തന്നെ ഓടിക്കൂടിയ ആളുകള്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വന്‍ ശബ്ദത്തോടെ കാര്‍ തീപിടിച്ച് കത്തിയമരുകയായിരുന്നു.

Top