രാധികയെന്ന റസിയ: വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

സിനിമാ ഡെസ്‌ക്

കൊച്ചി: ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയയിലൂടെ മലയാള പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് രാധിക. ഒരു ഇടവേളയ്ക്കു ശേഷം രാധിക അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു. ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ‘ഓളിൽ’ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രാധിക എത്തുന്നത്.
ഷാജി എൻ. കരുണിനെപ്പോലെ മഹാനായ സംവിധായകന്റെ ചിത്രത്തിൽ അഭിനയിച്ച് തിരിച്ചുവരാനായതിൽ സന്തോഷമുണ്ടെന്ന് രാധിക പറഞ്ഞു. ജയറാം ചിത്രം സ്വപാനത്തിനു ശേഷം ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓൾ’. ഒരു ചിത്രകാരന്റെ ജീവിതത്തിലെ ആത്മസംഘർഷങ്ങൾ പ്രമേയമാക്കുന്ന ഈ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെയ്ൻ നിഗമാണ്.
ബാലതാരമായി തിളങ്ങിയ എസ്തർ ആദ്യമായി നായികയാവുന്നതും ഈ ചിത്രത്തിലൂടെയാണ്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിലൂടെ ഈ വർഷത്തെ വയലാർ അവാർഡ് നേടിയ ടി.ഡി രാമകൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top