ദില്ലി: പല വാഗ്ദാനങ്ങള്‍ നല്‍കി നരേന്ദ്രമോലദി ജനങ്ങളെ പറ്റിക്കുകയാണെന്നതിനുള്ള തെളിവാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെ പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് പലരും രംഗത്തുവന്നു.
രാജ്യത്ത് അച്ഛാദിന്‍ വരുമെന്ന് ഉദ്ദേശിച്ചത് ഇതുകൊണ്ടാണോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. രാഹുലിന് പിന്നാലെ മോദി ഗവണ്‍മെന്റിനെതിരെ വിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതിന് പിന്നാലെ പാചക വാതക സിലിണ്ടറുകളുടെ വിലയും വര്‍ദ്ധിപ്പിച്ചുരുന്നു.