ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ പരിഹസിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇത്തവണയും രാഹുൽ സർക്കാരിനെ പരിഹസിച്ചത്. എത്ര ചോർച്ച എന്ന ചോദ്യത്തോടെയായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.ഇന്ത്യയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന തട്ടിപ്പുകളെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദിയ്ക്കിട്ട് ട്വിറ്ററില്‍ കൊട്ടിയിരിക്കുന്നത്. എല്ലായിടത്തും ചോര്‍ച്ചയാണല്ലോ നടത്തിപ്പുകാരാ എന്നാണ് രാഹുലിന്‍റെ കുറിപ്പ് തുടങ്ങുന്നത്. വ്യക്തിവിവര ചോര്‍ച്ച, ആധാര്‍, തിരഞ്ഞെടുപ്പ് തീയതി, സിബി.എസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച, നാമോ ആപ്പിലെ വിവരങ്ങളുടെ ചോര്‍ച്ച തുടങ്ങിയവയാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്ന ലീക്ക്. ഇതൊക്കെ നോക്കേണ്ട കാവല്‍ക്കാരന്‍ വല്ലാതെ ദുര്‍ബലനാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസിലെ കണക്ക്, 12-ാം ക്ലാസ് ഇക്കണോമിക്‌സ് തുടങ്ങിയ പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി -ഉത്തര്‍ പ്രദേശ് പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ച ബി.ജ.പി ഐടി സെല്‍ തലവന്റെ അമളിയും വാര്‍ത്തയായി വന്നിരുന്നു. ഇതിനെയെല്ലാം പരിഹസിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മോദിക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.ഡാറ്റ, ആധാർ, എസ്എസ്‌സി പരീക്ഷ, തെരഞ്ഞെടുപ്പ് തീയതി തുടങ്ങി സർവ്വ മേഖലയിലും ചോർച്ചയാണെന്നും രാജ്യത്തിന്‍റെ കാവൽക്കാരൻ ദുർബലനെന്നും രാഹുലിന്‍റെ ട്വീറ്റ്. ഇനി ഒരു വർഷം കൂടിയെന്ന ഹാഷ് ടാഗിലാണ് രാഹുലിന്‍റെ ട്വീറ്റ്.
कितने लीक?
डेटा लीक !
आधार लीक !
SSC Exam लीक !
Election Date लीक !
CBSE पेपर्स लीक !हर चीज में लीक है
चौकीदार वीक है#BasEkAurSaal— Rahul Gandhi (@RahulGandhi) March 29, 2018


