മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 164 പേര്‍ മരിച്ചു;1568 ദുരിതാശ്വാസ ക്യാമ്പുകള്‍ ;കൂടുതല്‍ കേന്ദ്രസഹായം .പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: മഴക്കെടുതിയില്‍ 164 പേര്‍ മരിച്ചു. സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. 52,856 കുടുംബങ്ങളിലായി 2,23,000 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

കൂടുതല്‍ കേന്ദ്രസഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന് അനുകൂല മനോഭാവമാണ്. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. സംസ്ഥാനത്താകെ 1568 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം പേരാണ്. 4000 പേരെ എന്‍ഡിആര്‍എഫ് രക്ഷപ്പെടുത്തി. ജില്ല തിരിച്ച് കണക്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്.

മുല്ലപ്പെരിയാറിന് സുരക്ഷാ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest
Widgets Magazine