കബാലിക്ക് ശേഷം ‘കാലാ കരികാലന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്; ഒരുക്കുന്നത് രജനി-പാ രഞ്ജിത്ത് ടീം; ചിത്രം ദലിത് രാഷ്ട്രീയം സംസാരിക്കുന്നന്നെ് റിപ്പോര്‍ട്ട്

കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ചിത്തും ഒന്നിക്കുന്ന കാലാ കരികാലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്.

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രജനി ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രത്യേകത. ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ പ്രശസ്തയായ അഞ്ജലി പാട്ടില്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്തരിച്ച അധോലോക നായകന്‍ ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കാലാ കരികാലന്‍ ഒരുക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വരികയും തുടര്‍ന്ന് ഹാജി മസ്താന്റെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. രജനിയുടെ ചിത്രം സാങ്കല്‍പ്പിക കഥയാണെന്ന് പാ രഞ്ജിത്ത് സ്ഥിരീകരിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്.

kalaa1

എന്നാല്‍ ചിത്രം ദലിത് രാഷ്ട്രീയമാണ് സൂഷ്മമായി കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ അതിന്റെ സൂചനകളുണ്ടെന്ന് ആരാധകര്‍ പറയുന്നു.

Top