വല്ലാത്തൊരു രൂപം; വീണ്ടും ഞെട്ടിച്ച് ചിയാന്‍ വിക്രം; വീഡിയോ പങ്കുവെച്ച് തങ്കലാന്‍ ടീം

ചിയാന്‍ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ചിത്രത്തിലെ വിക്രമിന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. നടന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ലുക്ക് പുറത്തുവിട്ടത്. ഇപ്പോഴിതാ മറ്റൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നീലം പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തകൃതിയില്‍ നടക്കുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍വതി തിരുവോത്ത് , മാളവികാ മോഹനന്‍ , പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

Top