പോണ്‍ താരത്തിന് ആശംസകളുമായി രാം ഗോപാല്‍ വര്‍മ്മ; ബാഹ്യ സൗന്ദര്യമാണോ ആന്തരിക സൗന്ദര്യമാണോ മികച്ചതെന്ന് തിരിച്ചറിയാനായില്ലെന്ന് ട്വീറ്റ്

പോണ്‍ താരം മിയ മാല്‍കോവയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ വിവാദ ചിത്രമായ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്തില്‍ നായികയായി വേഷമിട്ടത് മിയ ആണ്. മിയയെ പോലെ സത്യസന്ധ്യയായ, കരുത്തയായ, ദൃഢനിശ്ചയമുള്ള മറ്റൊരു വ്യക്തിയെ താനിത് വരെ കണ്ടുമുട്ടിയിട്ടില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

മിയയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വര്‍മ്മയുടെ പോസ്റ്റ്. മാത്രമല്ല മിയയോടൊപ്പം തന്റെ സിനിമയുടെ സെറ്റില്‍ വെച്ചെടുത്ത ഫോട്ടോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക ട്വീറ്റ് അക്കൗണ്ടിലാണ് ആര്‍ജിവി താരത്തെ പുകഴ്ത്തി പറഞ്ഞത്. മിയയെപ്പോലെ സത്യസന്ധയായ, നിശ്ചയദാര്‍ഢ്യമുള്ള മറ്റൊരു വ്യക്തിയെ താനിതുവരെ കണ്ടുമുട്ടിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പിറന്നാള്‍ ദിനത്തില്‍ ഏറെ വ്യത്യസ്തമായ ആശംസയാണ് സംവിധായകന്‍ മിയ മല്‍കോവയ്ക്ക് നേര്‍ന്നിട്ടുള്ളത്. പിറന്നാള്‍ ദിനത്തില്‍ എല്ലാവിധ സന്തോഷങ്ങളും നേകുന്നു. നിന്റെ വ്യക്തിത്വത്തിന്റെ കരുത്തുകൊണ്ട് നീ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു.

ദൈവത്തിന്റയും ലൈംഗികതയുടേയും യഥാര്‍ത്ഥ സത്യം എന്താണെന്ന് അവതരിപ്പിക്കുന്നതിലുള്ള നിന്റെ നിശ്ചദാര്‍ഢ്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. ബാഹ്യ സൗന്ദര്യമാണോ അതോ നിന്റെ ആന്തരിക സൗന്ദര്യമാണോ ഏറ്റവും സുന്ദരമെന്ന് തിരിച്ചറിയാന്‍ ഒപ്പം പ്രവര്‍ത്തിച്ച നാളുകളില്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇന്ന് ഇക്കാര്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്.

സൗന്ദര്യമെന്നാല്‍ ബാഹ്യമോ ആന്തരികമായ കാര്യമല്ല മറിച്ച് വ്യക്തിത്വമാണെന്ന ബോധ്യം ഇന്ന് തനിക്കുണ്ടെന്നും സംവിധായകന്‍ പറയുന്നു. ഈ ദിവസം ഒരുപാട് സന്തോഷമുണ്ടാവട്ടെയെന്നും ജന്മദിനാശംസകള്‍ നേരുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.

Top