മുപ്പത് കോടി ഫ്രീസായി!…രാമലീല ഇപ്പോള്‍ റിലീസ് ചെയ്യണം എന്ന് നിര്‍മ്മാതാവ്, വേണ്ടാ എന്ന് ദിലീപ്..

കൊച്ചി:   ദിലീപ് ജയിലിലായതോടെ ബിഗ് ബജറ്റ് ചിത്രം രാമലീലയുടെ റിലീസ് നീളുന്നു. ദിലീപ് ജയില്‍ മോചിതനായാലേ ചിത്രം പുറത്തിറങ്ങു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. 150 കോടി മുടക്കി എടുത്ത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനില്‍ നിന്നും ടോമിച്ചന്‍ മുളകുപാടത്തിനു ലഭിച്ച ലാഭം 30 കോടിയാണ്. 25 കോടി മുടക്കിയാണു ടോമിച്ചന്‍ മുളകുപാടം ദിലീപിനെ നായകനാക്കി രാമലീല നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രാമലീല ഉടന്‍ റിലീസ് ചെയ്യണം എന്നാണ് നിര്‍മ്മാതാവിന്റെ ആവശ്യം എന്നു പറയുന്നു. എന്നാല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാമലീല റിലീസ് ചെയ്താല്‍ മതി എന്ന് ദിലീപ്.

ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയ രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയോടു ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യേണ്ട എന്നു ദിലീപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉടന്‍ തന്നെ ജയില്‍ മോചിതനാകുമെന്നും അതു കഴിഞ്ഞ ചിത്രം റിലീസ് ചെയ്യമെന്നുമാണ് ദിലീപ് പറഞ്ഞത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓണക്കാലം ലക്ഷ്യം വച്ചു കൊണ്ടാണു ദിലീപ് ഇതു പറഞ്ഞത് എന്നു പറയുന്നു. എന്നാല്‍ ചിത്രം അത്രയും കാത്തിരുന്നു റിലീസ് ചെയ്താല്‍ ആളുക കയറില്ല എന്നും ഫാന്‍സ് അസോസിയേഷന്റെ കരുത്തില്‍ ചിത്രത്തിനു മികച്ച അഭിപ്രായം ഉണ്ടാക്കാം എന്നുമാണ് നിര്‍മ്മാതാവിന്റെ പക്ഷം എന്നും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top