ബാബാ രാംദേവിന്‍റെ ഭജന്‍ റിയാലിറ്റി ഷോ; വിധികര്‍ത്താവായി രാംദേവിനൊപ്പം ബോളിവുഡ് സുന്ദരി

ഭജന്‍ റിയാലിറ്റി ഷോയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്തെത്തുന്നു. യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി. ലൈഫ് ഓഫ് ഓകെ എന്ന ടെലിവിഷന്‍ ചാനലിലൂടെയാണ് രാംദേവ് റിയാലിറ്റി ഷോയുമായി എത്തുന്നത്.

ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് പുതിയ റിയാലിറ്റി ഷോ എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഓം ശാന്തി ഓം’ എന്നാണ് റിയാലിറ്റി ഷോയുടെ പേര്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗ, മരുന്നു വ്യവസായം എന്നിവയില്‍ നിന്നും കോടികളുടെ വരുമാനമാണ് ബാബാ രാംദേവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയതായി അവകരിപ്പിക്കുന്ന ഭജന്‍ റിയാലിറ്റി ഷോയില്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണ് രാംദേവിനൊപ്പം വിധികര്‍ത്താവായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ടെംപററി ശൈലിയിലുള്ള ഭക്തിഗാനങ്ങളും ഭജനുകളുമായിരിക്കും റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികള്‍ ആലപിക്കുക. സോനാക്ഷി ഓരേ സമയം മോഡേണും എന്നാല്‍ പഴമയെ ഇഷ്ടപ്പെടുന്ന ആളുമാണെന്ന് രാംദേവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

സംഗീതം ഇഷ്ടപ്പെടുന്ന സോനാക്ഷി ഇതിനു മുന്‍പ് ഇഷ്‌ക്‌ഹോളിക് എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. എആര്‍ മുരുകദോസിന്‍റെ ‘അക്കീര’യിലും സോനാക്ഷി ഗാനമാലപിച്ചിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് സോനാക്ഷി സിന്‍ഹ ഒരു റിയാലിറ്റ ഷോയില്‍ വിധികര്‍ത്താവായി എത്തുന്നത്. ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ 2 ഡാന്‍സ് റിയാലിറ്റി ഷോയിലും സോനാക്ഷി വിധികര്‍ത്താവായിരുന്നു. ഓം ശാന്തി ഓമിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top