രഞ്ജിനി ഹരിദാസ് വാക്ക് പാലിച്ചു; കുട്ടിയെ ദത്തെടുത്തു

എന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അവതാരികയാണ് ര‍ഞ്ജിനി. എന്നാല്‍ ഒരുകുട്ടിയെ ദത്തെടുത്തതുവഴി വിമര്‍ശകരുടെകൂടി ഇഷ്ടം പിടിച്ചുപറ്റാന്‍ രഞ്ജിനിക്ക് കഴിഞ്ഞിരിക്കുകയാണ്.

അവതാരക എന്ന നിലയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് രഞ്ജിനി പറഞ്ഞ വാക്കാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. 32 ആം വയസ്സില്‍ ഒരു കുട്ടിയെ ദത്തെടുത്തിരിയ്ക്കുന്നു. രഞ്ജിനി എപ്പോള്‍ കല്ല്യാണം കഴിക്കും ആരെ കല്ല്യാണം കഴിക്കും എന്ന ചോദ്യം ശക്തമായ സമയത്തായിരുന്നു അക്കാര്യം വ്യക്തമാക്കിയത്. എന്‍റെ സങ്കല്‍പത്തില്‍ ഉള്ളത് പോലെ ഒരാളെ വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 32 വയസ്സ് കഴിഞ്ഞാല്‍ ഞാനൊരു കുഞ്ഞിനെ ദത്തെടുക്കും എന്ന് രഞ്ജിനി പറഞ്ഞിരുന്നു.സങ്കല്‍പത്തിലുള്ളത് പോലെ ഒരു പുരുഷന്‍ ഇതുവരെ വന്നില്ല. അതുകൊണ്ട് തന്നെ 32 വയസ്സ് പൂര്‍ത്തിയാക്കിയ രഞ്ജിനി ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരിയ്ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദത്തെടുക്കുമെന്ന് പറഞ്ഞ വാക്ക് പരോക്ഷത്തിലാണ് രഞ്ജിനി പാലിച്ചിരിയ്ക്കുന്നത്. തന്‍റെ വീട്ടിലെ തോട്ടക്കാരായ പപ്പുവിനും ഭാര്യയ്ക്കും ഉണ്ടായ കുട്ടി തനിക്ക് മകളെ പോലെയാണെന്ന് രഞ്ജിനി പറയുന്നു.

ആ കുട്ടിയ്ക്ക് ഇപ്പോള്‍ നാലര വയസ്സായി. രഞ്ജിനിയാണ് കുട്ടിയെ പഠിപ്പിയ്ക്കുന്നതും നോക്കുന്നതും. തന്‍റെ അമ്മയ്‌ക്കൊപ്പമാണ് അവള്‍ ഉറങ്ങുന്നത് എന്നും സ്‌നേഹവും വാത്സ്യവും ഞാനവള്‍ക്ക് കൊടുക്കുന്നു എന്നും ഒരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞു. കാര്യങ്ങള്‍ എല്ലാം ദത്തെടുത്തത് പോലെ തന്നെയാണെന്നും രഞ്ജിനി പറയുന്നു.

അപ്പോഴും രഞ്ജിനി ഹരിദാസ് വിവാഹം കഴിക്കില്ല എന്ന് പറയുന്നില്ല. ഇപ്പോഴും സങ്കല്‍പത്തിലുള്ള ആളെ കാത്തിരിയ്ക്കുകയാണ്. തന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് രഞ്ജിനി പറയുന്നു.

താനൊരു പുരുഷ വിരോധിയല്ല എന്നും രഞ്ജിനി വ്യക്തമാക്കി. എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍ കുട്ടികളാണെന്നും ര‍ഞ്ജിനി പറയുന്നു.

Top