ട്രെയിനിലെ ശുചി മുറിയില്‍ വെച്ച്‌ യുവതിയെ പീഡനത്തിരയാക്കി; യുവാവ് പിടിയിൽ

കുട്ടനാട്: ട്രെയിനിലെ ശുചി മുറിയില്‍ വെച്ച്‌ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. രാമങ്കരി പഞ്ചായത്തില്‍ മിത്രക്കരി മാമ്മൂട്ടില്‍ സജിത്താണ് പിടിയിലായത്. നാട്ടകം സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളായിരിക്കുമ്ബോഴായിരുന്നു സജിത്തും യുവതിയും പരിചയപ്പെട്ടത്.

പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് വിവാഹവാഗ്‌ദാനം നൽകുകയും രണ്ടുവര്‍ഷം മുൻപ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ എറണാകുളത്തിന് സമീപം എത്തിയപ്പോള്‍ ട്രെയിനിലെ ശുചിമുറിയില്‍ വെച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

പല തവണ പീഡനം ആവര്‍ത്തിച്ചു. വിവാഹം കഴിക്കാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് യുവാവ് പിന്മാറി. ഇതോടെയാണ് പരാതിയുമായി ബന്ധുക്കൾ പോലീസിനെ സമീപിച്ചത്.

Top