എഴുപത് കാരിയെ പീഡിപ്പിക്കാന്‍ ശ്രമം തൃശൂരില്‍ യുവാവ് അറസ്റ്റില്‍

വലപ്പാട്: തളിക്കുളത്ത് വൃദ്ധയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍. വലക്കാട് തളിക്കുളത്താണ് സംഭവം. ഒറ്റയ്ക്ക് താമിക്കുന്ന എഴുപത് വയസ്സുകാരിയായ വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ദിലീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ ദിലീപ് വൃദ്ധയെ തള്ളിവീഴ്ത്തിയ ശേഷം മുഖത്ത് തലയിണ അമര്‍ത്തുകയായിരുന്നു. ഇതിനിടെ വൃദ്ധയുടെ പല്ലുകള്‍ തകര്‍ന്ന് വായില്‍ നിന്ന് രക്തം വന്നു. ഇത് കണ്ട ദിലീപ് ഓടി രക്ഷപെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വൃദ്ധയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധനല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

Top