ഓട്ടിസം ബാധിച്ച പെണ്‍കുട്ടിക്ക് പീഡനം; സംഭവം കണ്ണൂരില്‍

തലശേരി ന്യൂ മാഹിയില്‍ ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ അധ്യാപകനെയാണ് പോലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ന്യൂമാഹി കിടാരംകുന്നിലുള്ള ഓട്ടിസം സെന്ററിലെ പെണ്‍കുട്ടിയെയാണ് അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ്യാപകന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പെണ്‍കുട്ടിക്കൊപ്പം സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ അധ്യാപകനെ ചോദ്യം ചെ്‌യ്തു. അധ്യാപകനെ ആക്രമിക്കാനും ശ്രമം നടന്നു. സംഘര്‍ഷാവസ്ഥയുണ്ടായതോടെ ന്യൂമാഹി പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും അധ്യാപകരുമായും ചര്‍ച്ച നടത്തുകയായിരുന്നു.

തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അധ്യാപകനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഓട്ടിസം സെന്റര്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും പിന്‍വലിക്കാനാവില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു.

Top