പ്രശസ്ത കന്നഡ നടി നിവേദിതക്ക് നേരെ പീഡനശ്രമം. തമിഴിലും കന്നഡയിലുമായി പതിനെട്ടോളം ചിത്രങ്ങളില്‍ തിളങ്ങിയ നടിയ്‌ക്കെതിരെ ഗോവയില്‍ വച്ചാണ് അക്രമമുണ്ടായത്. നടി തന്നെയാണ് തനിക്ക് നേരിട്ട അനുഭവം പുറത്ത് വിട്ടത്. ശുദ്ധി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം ഗോകര്‍ണത്തു നിന്നു മടങ്ങും വഴിയായിരുന്നു സംഭവമെന്നാണ് നടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 31 നായിരുന്നു സംഭവം.
ഒറ്റയ്ക്ക് ക്യാബില്‍ സഞ്ചരിച്ചിരുന്ന നടി രാത്രി ഭക്ഷണം കഴിക്കാനായി റോഡിലുള്ള ഒരു റസ്റ്റോറന്റില്‍ ഇറങ്ങിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ഏതാനം യുവാക്കള്‍ അവിടെവച്ചു തന്റെ അടുത്തുവരികയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നു നടി പറയുന്നു. താന്‍ അവരുടെ കൂടെ ചെല്ലണമെന്നായിരുന്നു ആവശ്യം. പിന്നീട് റസ്റ്റോറന്റിലെ ഒരു ജീവനക്കാനാണ് രക്ഷക്കായെത്തിയത്. അയാള്‍ തന്നെ സുരക്ഷിതയായി താമസിക്കുന്ന ഹോട്ടലില്‍ എത്തിച്ചുവെന്നും നടി പറയുന്നു.


