വീട്ടമ്മയെ അടുക്കളയിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രക്തം കണ്ടപ്പോൾ യുവാവ് ഭയന്നു

വീട്ടമ്മയെ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. മഞ്ചേരി പയ്യനാട് വട്ടിപ്പറമ്പത്ത് പ്രിൻസ് റഹ്മാൻ എന്ന പ്രിൻസിനെ(27)യാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.

ആഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വീട്ടിലെ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെയാണ് പ്രിൻസ് അടുക്കളയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ അറസ്റ്റിലായ പ്രിൻസ് നേരത്തെയും സമാനമായ രീതിയിൽ പ്രദേശത്തെ വീടുകളിൽ കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്.

രാവിലെ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ പിന്നിലൂടെ വന്ന പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു.

ഭയന്നു വിറച്ച യുവതിയോട് ശബ്ദമുണ്ടാക്കിയാൽ കൊന്നു കളയുമെന്നും പ്രിൻസ് ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെയാണ് മാനഭംഗത്തിന് മുതിർന്നത്.

പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ മൂക്കിലൂടെ രക്തം വന്നു. ഇതുകണ്ടതോടെ പ്രിൻസ് ശ്രമം ഉപേക്ഷിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

പീഡനശ്രമത്തിനിരയായ യുവതിയുടെ വീടും പരിസരവും പ്രിൻസ് ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.

സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന പ്രദേശത്തെ മറ്റുചില വീടുകളും ഇയാൾ കണ്ടുവച്ചിരുന്നതായും പോലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മഞ്ചേരി സിഐ എൻബി ഷൈജു, എസ്ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Top