കാമുകിയെ മദ്യം നൽകി മയക്കി മുറിയിൽ അടച്ചു; പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് അഞ്ചു പേർ ചേർന്ന്; പ്രചോദനമായത് അശ്ലീല വീഡിയോകൾ

ക്രൈം ഡെസ്‌ക്

കൊ്ച്ചി: പ്രണയം നടിച്ച് വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ടു പേർ പൊലീസ് പിടിയിലായി. കാമുകൻ അടക്കം മൂന്നു പേർ ഒളിവിലാണ് അശ്ലീല വീഡിയോകൾ കണ്ട പ്രചോദനത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു പേർ ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ക്രൂരമായ ബലാത്സംഗത്തിനിരയായ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലായി പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുറവൂർ വളമംഗലം കൊച്ചുപുത്തൻതറ രാജേഷ് (28), പട്ടണക്കാട് പുലരിനിലയത്തിൽ ജിനദേവ് (29) എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധമുള്ള മൂന്നുപേർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പട്ടണക്കാട്ടുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യം നൽകിയശേഷമായിരുന്നു ഇത്. പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ വനിതാ സെൽ എസ്.ഐ. ജെ.ശ്രീദേവിയുടെ നേതതൃത്വത്തിൽ പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തതോടെയാണ് സംഘം ചേർന്ന് പീഡിപ്പിച്ചതായി വിവരം അറിയുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പട്ടണക്കാട് സ്വദേശിയായഅഖിൽ കൃഷ്ണയുമായി പെൺകുട്ടി
പ്രണയത്തിലായിരുന്നു. ഒന്നരവർഷം മുൻപാണ് പെൺകുട്ടി പരിചയപ്പെടുന്നതും സ്‌നേഹത്തിലാകുന്നതും. ഒരുവർഷത്തോളം പലസ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ മദ്യം നൽകിയശേഷം പീഡിപ്പിച്ചു.ഇതിനിടെ പെൺകുട്ടി ഗർഭിണിയായ വിവരമറിഞ്ഞ് അമ്മ പെൺകുട്ടിയെ എറണാകുളത്തേക്കു കൊണ്ടുപോയി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് എറണാകുളം നോർത്ത് പൊലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലുകൾക്കുശേഷം വൈദ്യപരിശോധന നടത്തി കുത്തിയതോട് പൊലീസിന് കൈമാറി.

Top