അർധരാത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി പത്തൊൻപതുകാരിയെ പീഡിപ്പിച്ചു; നാലു പേർ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ദളിത് യുവതിയെ അർധരാത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി പീഡിപ്പിച്ച കേസിൽ സുഹൃത്തുക്കളായി നാലുപേർ പിടിയിൽ. മുണ്ടക്കയം ഇളംകാട് സ്വദേശിനിയായ പത്തൊൻപതുകാരിയെയാണ് നഗ്നചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി സുഹൃത്തുക്കളായ നാലു പേർ ചേർന്ന് പീഡിപ്പിച്ചത്.
പൂഞ്ഞാർ മൂന്നിലവ് സ്വദേശികളായ അനീഷ് (28), അനൂപ് (44), കണ്ണൻ (18), മനീഷ് (33) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപാണ് പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി പാലാ സ്വദേശിയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിയുടെ ഫോണിൽ നിന്നു വന്ന മിസ്‌കോളിൽ തിരികെ വിളിച്ച് പാലാ സ്വദേശി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്നു പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി ഇയാൾ പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള പീഡനങ്ങൾ.  പല ദിവസങ്ങളിലും അർധരാത്രി പെൺകുട്ടിയെ വീട്ടിൽ നിന്നു വിളിച്ചിറക്കിയും ഇയാൾ പീഡിപ്പിച്ചിരുന്നു. പിന്നീട്, ഒന്നിലധികം സുഹൃത്തുക്കളെയും കൂട്ടിയെത്തിയായി പീഡനം. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതിനാൽ പെൺകുട്ടി ആരോടും വിവരം പറഞ്ഞില്ല.
കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതികൾ പെൺകുട്ടിയെ വീട്ടിൽ നിന്നു വിളിച്ചിറക്കിയത് പെൺകുട്ടിയുടെ മാതാവ് കണ്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്നു ഇവർ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവേൽ പോളിനു പരാതി നൽകി.  മുണ്ടക്കയം എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ്  കേസ് അന്വേഷിച്ചു പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top