മൂന്ന് വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തവനെ പൊതുജന മധ്യത്തില്‍ വെടി വച്ച് കൊന്നു

സൗദി :പിഞ്ച് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച 41 കാരനെ യമന്റെ തലസ്ഥാനമായ സനായില്‍ പരസ്യമായി റോഡില്‍ നിര്‍ത്തി വെടി വച്ച് കൊന്നു. മുഹമ്മദ് അല്‍മഗ്രാബിയാണ് വധശിക്ഷയ്ക്ക് വിധേയനായിരിക്കുന്നത്. ഇന്ത്യയിലും ഇത്തരം കേസുകളില്‍ ഇതേ ശിക്ഷകള്‍ നടപ്പാക്കണമെന്നാണ് പലരും വാദിക്കുന്നത്.മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന ഗുരുതരമായ കുറ്റം ചുമത്തിയാണ് ഇയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്. കൈ പുറകില്‍ കെട്ടി നടുറോഡില്‍ ജനക്കൂട്ടം നോക്കി നില്‍ക്കവെ എകെ സ്‌റ്റൈല്‍ റൈഫിള്‍ കൊണ്ട് വെടിയുതിര്‍ത്തായിരുന്നു ഇയാളെ വക വരുത്തിയത്. മനുഷ്യത്വരഹിതമായി പെരുമാറുന്ന ഇത്തരം നരാധമന്മാര്‍ക്ക് യമനിലെ ഈ ശിക്ഷാരീതി ഇന്ത്യയിലും നടപ്പിലാക്കട്ടെ എന്ന് ആരെങ്കിലും ആഗ്രഹിച്ച് പോയാല്‍ അവരെ കുറ്റം പറയാനാവില്ല.മഗ്രാബിയെ കൈ പുറകില്‍ കെട്ടി റോഡില്‍ കിടത്തിയിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. തുടര്‍ന്ന് ഒരു പട്ടാളക്കാരന്‍ അയാളുടെ മുന്നില്‍ വന്ന് വെടിയുതിര്‍ത്ത് നിര്‍ദയം കൊല്ലുകയായിരുന്നു. സിറ്റിയിലെ മെയിന്‍ സ്‌ക്വയറില്‍ നടന്ന ഈ വധ ശിക്ഷ കാണുവാന്‍ ആയിരക്കണക്കിന് പേരായിരുന്നു തടിച്ച് കൂടിയിരുന്നത്. മാന്‍ഗ്രാബിയെ ജയിലിലെ വാനിലായിരുന്നു ഇവിടേക്ക് എത്തിച്ചിരുന്നത്. ഈ പരസ്യമായ ശിക്ഷ പ്രക്ഷേപണം ചെയ്യാന്‍ ടെലിവിഷന്‍ ക്യാമറകള്‍ എത്തിയിരുന്നു. ഇതിന് പുറമെ കാഴ്ചക്കാര്‍ മൊബൈല്‍ ഫോണുകളില്‍ ഈ കാഴ്ച പകര്‍ത്തുകയും ചെയ്തിരുന്നു.

Top