നാല് വിവാഹങ്ങള്‍ കഴിച്ച വിരുതൻ ഒടുവിൽ പീഡനക്കേസില്‍ അറസ്റ്റില്‍; ആദ്യവിവാഹം പത്തൊമ്പതാം വയസില്‍

ഈരാറ്റുപേട്ട: നാല് വിവാഹങ്ങള്‍ കഴിച്ച വിരുതൻ ഒടുവിൽ പീഡനക്കേസില്‍ അറസ്റ്റില്‍; ആദ്യവിവാഹം പത്തൊമ്പതാം വയസില്‍.വിവാഹം കളിതമാശയാക്കിമാറ്റിയ യുവാവിനെ മധുവിധു വിനിടെയാണ് പോലീസ് അറസ്റ്റു ചെയ്തത് . കൂട്ടിക്കൽ സ്വദേശി കല്ലുപുരയ്ക്കൽ അക്ബറി (29)നെയാണ് ഈരാറ്റുപേട്ട സിഐ സി.ജി. സനൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.പോലീസ് പറയുന്നതിങ്ങനെ: പത്തൊന്പതാം വയസിൽ ആദ്യവിവാഹം കഴിച്ച അക്ബർ 29 വയസിനിടെ നാലു വിവാഹം കഴിച്ചു. അതേസമയം നിയമപരമായി ആരെയും ഇയാൾ വിവാഹംചെയ്തിട്ടില്ല. ഒന്നും ഒന്നരയും വർഷത്തിനുശേഷം യുവതികളെ ഉപേക്ഷിക്കുകയായിരുന്നു പതിവ്. ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിലെ സ്വകാര്യബസ് ഡ്രൈവറായ അക്ബർ ജോലിക്കിടെ പരിചയപ്പെടുന്ന യുവതികളെയാണ് വലയിലാക്കുന്നത്.

കാസർഗോഡ്, മുണ്ടക്കയം, ചേറ്റുതോട് തുടങ്ങിയ പ്രദേശങ്ങളിലെ യുവതികളാണ് ഇയാളുടെ കെണിയിൽ അകപ്പെട്ടത്. നാലാം വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂ. മൂന്നാം ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. നാലാം ഭാര്യയുമൊത്ത് കൊടൈക്കനാലിൽ മധുവിധു ആഘോഷിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.മൊബൈൽ ടവർ ലൊക്കേഷൻ വഴി അന്വേഷണത്തിലാണ് ഇയാളെ കൊടൈക്കനാലിൽനിന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒന്നര വർഷമായി വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നു മൂന്നാം ഭാര്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനക്കുറ്റത്തിനു അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top