സിനിമാ എന്ന മായിക ലോകത്തിന് പിന്നില്‍, ഒരു സ്റ്റാര്‍ ആകാന്‍ നായികമാര്‍ സഹിക്കേണ്ട ലൈംഗിക പീഡന കഥകളെ കുറിച്ച് ജൂലി എന്ന കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ജൂലി ടു. അതുകൊണ്ട് തന്നെ അതീവ ഗ്ലാമറസ്സായിട്ടാണ് റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിന്റെ കഥ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ലൈംഗിക തൊഴിലാളിയായി മാറുകയാണ് ജൂലി. ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും ടീസറില്‍ നിന്നും ട്രെയിലറില്‍ നിന്നും തന്നെ ഇക്കാര്യം വ്യക്തമാണ്. ബിക്കിനി ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ ശരീര ഭാരം കുറയ്ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു.
ജൂലി ടു വിലൂടെ ബോളിവുഡില്‍ കരിയര്‍ ബ്രേക്ക് ലഭിയ്ക്കും എന്നാണ് റായി ലക്ഷ്മിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ജൂലിയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും നടി തയ്യാറായിരുന്നു. സിനിമയ്ക്ക് പിന്നിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് ഇപ്പോഴും സജീവമായ പശ്ചാത്തലത്തിലാണ് ജൂലി ടുവിന്റെ റിലീസ്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.


