തിരുവനന്തപുരം:ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇടുക്കി സ്വദേശിയായ 14കാരനാണ് മരിച്ചത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ചികിത്സയിലായിരുന്ന കുട്ടിയ്ക്ക് ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ചിരുന്നു. ഇതു വഴിയാണ് രോഗം ബാധിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ആര്‍.സി.സിയില്‍നിന്നു മാത്രമല്ല, കുട്ടി രക്തം സ്വീകരിച്ചതെന്നാണ് അധികൃതര്‍ ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണം. അതേസമയം കേസില്‍ ഉടന്‍ തന്നെ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഇതിനു മുമ്പ് ആര്‍.സി.സിയില്‍നിന്നു രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ചു ഹരിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇടുക്കി സ്വദേശിയായ ആണ്‍കുട്ടിയുടെ മരണം.
രക്താര്‍ബുദത്തിനു ചികില്‍സയിലായിരുന്ന കുട്ടി കഴിഞ്ഞ 26നാണു മരിച്ചത്. എച്ച്.ഐ.വി ബാധിച്ചാണ് കുട്ടി മരിച്ചതെന്നാണ് അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ കുട്ടിയ്ക്ക് രോഗം കണ്ടെത്തുകയും ചെയ്തിരുന്നു.
രക്തം സ്വീകരിച്ചതിലൂടെയാണ് രോഗം പടര്‍ന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ആര്‍.സി.സിയില്‍നിന്ന് മാത്രമല്ല, രക്തം സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ മാസമാണ് ആര്‍.സി.സിയില്‍ ചികില്‍സയിലായിരുന്ന ഹരിപ്പാട് സ്വദേശിനിയായ ഒന്‍പതു വയസുകാരി മരിച്ചത്. ഇവിടെ നിന്ന് രക്തം സ്വീകരിച്ചതു വഴിയാണു രോഗം പിടിപെട്ടതെന്നു അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ആര്‍.സി.സി അധികൃതര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.



