ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ച് കൊന്നവരെ പിടികൂടി. കൊല നടത്തിയ മൂന്നംഗസംഘത്തെയാണ് പൊലീസ് പിടികൂടിയത്. അങ്കമാലി സ്വദേശി രാജീവാണ് കൊല്ലപ്പെട്ടത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.പരിയാരം തവളപ്പാറയിൽ എസ്ഡി കോൺവെന്റിന്റെ കെട്ടിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. ഇയാൾ പാട്ടത്തിനെടുത്ത തോട്ടത്തിലേക്കുള്ള ഗേറ്റ് കഴിഞ്ഞുള്ള വഴിയിൽ ഇയാളുടെ സ്കൂട്ടറും കുടയും മൂന്നു പേരുടെ ചെരിപ്പുകളും കണ്ടെടുത്തിരുന്നു. സ്ഥലത്തു ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഈ ഭാഗത്തു വച്ച് രാജീവനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം എസ്ഡി കോൺവെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തിൽ മൃതദേഹം ഒളിപ്പിച്ചതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊച്ചിയിലെ പ്രമുഖ അഭിഭാഷകനും അന്വേഷണ പരിധിയിലുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാളാണ് രാജീവനെ കൊല്ലാൻ മൂന്നംഗ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം.റിയൽ എസ്റ്റേറ്റ് ഇടപാടിലെ തർക്കമാണ് അഭിഭാഷകൻ ക്വട്ടേഷൻ നൽകാൻ കാരണം. വസ്തു ഇടപാടിന്‍റെ പേരിൽ അഭിഭാഷകനിൽ നിന്നും രാജീവൻ അഡ്വാൻസ് തുക കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നൽകാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജീവനെ കാണാനില്ലെന്ന് രാവിലെ മകൻ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് പരിയാരത്ത് തവളപ്പാറയിൽ എസ്ഡി കോണ്‍വന്‍റ് വക കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
പരിയാരത്ത് രാജീവൻ കൃഷിക്കായി തോട്ടം പാട്ടത്തിനെടുത്തിരുന്നു. തോട്ടത്തിന്‍റെ പരിസരത്തു നിന്നും ഇയാളുടെ സ്കൂട്ടറും കുടയും പ്രതികളുടെ ചെരുപ്പുകളും കണ്ടെടുത്തു. ഇവിടെ നിന്നും ബലംപ്രയോഗിച്ച് രാജീവനെ പിടിച്ചുകൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിനുള്ളിൽ ആളനക്കം കണ്ടതോടെ പ്രദേശവാസിയായ ഒരാൾ സ്ഥലത്ത് നോക്കാൻ എത്തി. ഇയാളെ മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘത്തിലെ ഒരാൾ ഭീഷണിപ്പെടുത്തി ഓടിച്ചു. പിന്നാലെ പ്രദേശവാസി പോലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഒഴിഞ്ഞ കെട്ടിടത്തിൽ ആളനക്കം കേട്ടതിനെത്തുടർന്നു സമീപവാസി സ്ഥലത്തെത്തിയപ്പോൾ മദ്യപിച്ചു ലക്കുകെട്ട നിലയിൽ ഒരാളെ കണ്ടെത്തി. സമീപവാസിയെ കണ്ടയുടൻ അയാൾ ആക്രോശിച്ചു പുറത്താക്കി. സംശയം തോന്നിയ സമീപവാസി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പായ കൊണ്ടു ശ്വാസം മുട്ടിച്ചുകൊന്ന നിലയിലായിരുന്നു രാജീവന്റെ മൃതദേഹം കണ്ടെത്തിയത്.ഇതിനിടെ, രാജീവനെ കാണാനില്ലെന്ന് കാണിച്ചു മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. രാവിലെ 10 മണിയോടെ രാജീവന്റെ സ്കൂട്ടർ കണ്ടെത്തിയിരുന്നു


