വിലപറഞ്ഞ് സ്ത്രീകളെ വാങ്ങാം … ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും വില്പനക്ക് വെച്ച് ഗുണ്ടാസംഘങ്ങള്‍

ദില്ലി:ഇവിടെ മാര്‍ക്കറ്റില്‍ വിലപറഞ്ഞു സാധനം വാങ്ങാവുന്ന വിധത്തില്‍ സ്ത്രീകളേയും കുട്ടികളേയും വിലക്ക് വാങ്ങി കാമദാഹം തീര്‍ക്കാം .മാം സ കച്ചവടം നടക്കുന്നത് ഡല്‍ഹി ഭരണ്സിരാകേന്ദ്രത്തിന് തൊട്ടടുത്ത് എന്നത് ഞെട്ടിക്കുന്നതും . ദില്ലിയിലെ ചുവന്ന തെരുവില്‍ ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും വില്പനക്ക് വെച്ച് ഗുണ്ടാസംഘങ്ങളും മാഫിയകളും തടിച്ചുകൊഴുക്കുന്നു. പരസ്യമായി പ്രവര്‍ത്തിക്കുന്ന ചുവന്നതെരുവിന് പൊലീസും കാവല്‍ നില്‍ക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൂട്ടിയിടാന്‍ ചുവന്ന തെരുവില്‍ രഹസ്യ അറകള്‍ ഉണ്ടെന്ന് ദില്ലി വനിതാ കമ്മീഷന്‍ തന്നെ കണ്ടെത്തിയിട്ടും ഇതുവരെയും ഒരു നടപടിയുമില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം ‘ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത് .

മുംബയിലെ കാമാത്തിപ്പുരയും കൊല്‍ക്കത്തയിലെ സോനാഗച്ചിയും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ചുവന്ന തെരുവാണ് ദില്ലി റെയില്‍വെ സ്റ്റേഷന് പുറകിലെ ജി.ബി.റോഡ്. പതിനായിരത്തോളം സ്ത്രീകള്‍ ഈ തെരുവില്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നു. നേപ്പാളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളും ഇവിടേക്ക് എത്തുന്നു. വലിയ മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും നിയന്ത്രണത്തിലാണ് ഈ തെരുവ്.prostitution-sex-racket-spa
ജി.ബി.റോഡിലെ ഇടുങ്ങിയ കെട്ടിടങ്ങള്‍ക്ക് സമീപത്തുകൂടി നടന്നാല്‍ വില പറഞ്ഞ് വിളിക്കുന്ന സ്ത്രീകളെ കാണാം. കെട്ടിടങ്ങള്‍ക്ക് അകത്തേക്ക് കടന്നാല്‍ സ്ത്രീകളും ട്രാന്‍ജന്‍ഡറുകളുമായി നിരവധി പേരുണ്ടാകും. ആരെ വേണമെങ്കിലും വിലനിശ്ചയിച്ച് തെരഞ്ഞെടുക്കാം. ഗുണ്ടാസംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സ്വന്തം ഇഷ്ടപ്രകാരം ഈ തൊഴിലിലേക്ക് ഇറങ്ങിയ 10 ശതമാനം പേര്‍ പോലും ഈ തെരുവില്‍ ഉണ്ടാകില്ല. ഇവിടെ കുടുങ്ങിയവര്‍ക്ക് പിന്നീട് ഒരിക്കലും ഈ തൊഴിലില്‍ നിന്ന് മോചനമുണ്ടാകില്ല. ലൈംഗിക തൊഴിലില്‍ നിന്ന് കിട്ടുന്ന പണത്തിന്‍റെ പകുതി ഗുണ്ടാസംഘങ്ങള്‍ക്കും പൊലീസിനും കെട്ടിടം ഉടമക്കും ഉള്ളതാണ്.ജി.ബി.റോഡിലെ ഈ കെട്ടിടങ്ങള്‍ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന രഹസ്യഅറകളുണ്ടെന്ന് ദില്ലി വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെട്ടിടങ്ങള്‍ ഇടിച്ച് സ്ത്രീകളെ പുനരധിവസിപ്പിക്കണമെന്ന കമ്മീഷന്‍റെ ശുപാര്‍ശയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.sex-racket-story_
അതേസമയം വേശ്യാലങ്ങള്‍ നിയമപരമായി അംഗീകരിക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പധിത ഉദ്ദാര്‍ സഭ ആവശ്യപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്ത് നേപ്പാളില്‍ നിന്ന് നിരവധി പെണ്‍കുട്ടികളെ കൊണ്ടുവന്ന ജി.ബി.റോഡില്‍ വിറ്റ രണ്ടുപേരെ കഴിഞ്ഞ വര്‍ഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരുടെ ബാങ്ക് അക്കൗണ്ടില്‍ കണ്ടെത്തിയത് 10 കോടി രൂപയാണ്. പക്ഷെ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ദില്ലിയിലേക്കുള്ള പെണ്‍കടത്ത് 50 ശതമാനത്തിലധികം കൂടിയിട്ടുമുണ്ട്. കണ്‍മുമ്പില്‍ കുറ്റകൃത്യം നടക്കുമ്പോഴും ഒരു പൊലീസുകാരന്‍ പോലും ഈ തെരുവിലേക്ക് എത്തിനോക്കാറില്ല. നിര്‍ഭയ സംഭവത്തിന് ശേഷം സ്ത്രീസുരക്ഷക്ക് വേണ്ടി വലിയ പോരാട്ടങ്ങളാണ് ദില്ലികണ്ടത്. ആ ദില്ലിയുടെ ഹൃദയത്തില്‍, പാര്‍ലമെന്‍റില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ അകലെയാണ് ഈ ചുവന്നതെരുവ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൂട്ടിയിടാന്‍ ചുവന്ന തെരുവില്‍ രഹസ്യ അറകള്‍ ഉണ്ടെന്ന് ദില്ലി വനിതാ കമ്മീഷന്‍ തന്നെ കണ്ടെത്തിയിട്ടും ഇതുവരെയും ഒരു നടപടിയുമില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top