ജാതിയും മതവുമില്ലാത്ത കുട്ടികള്‍: കണക്കുകള്‍ പെരുപ്പിച്ചത്; സോഫ്റ്റ് വെയറിലെ പ്രശ്‌നത്തില്‍ സംഭവിച്ച അപാകത

ജാതി മതം കോളം പൂരിപ്പിക്കാത്ത വിദ്യാര്‍ഥികളുടേതായി സര്‍ക്കാര്‍ നല്‍കിയ കണക്ക് തെറ്റ്. ഔദ്യോഗിക കണക്കും സ്‌കൂളുകളിലെ കണക്കും തമ്മില്‍ വ്യത്യാസം. കളമശ്ശേരി രാജഗിരി, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി , തുറക്കല്‍ അല്‍ഹിദായ സ്‌കൂള്‍ എന്നിവ ഉദാഹരണം.

ഇവിടെ 1000ലധികം വിദ്യാര്‍ഥികള്‍ ജാതിമത കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് തെറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ . നിര്‍ബന്ധ കോളമല്ലാത്തതിനാല്‍ സ്‌കൂളുകള്‍ പൂരിപ്പിക്കാതെ വിട്ടതായിരിക്കുമെന്ന് ഡിപിഐ മീഡിയവണിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ സ്‌കൂളുകളില്‍ ജാതിയുടേയും മതത്തിന്റേയും കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇതു സംബന്ധിച്ച കണക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്. കണക്കു പ്രകാരം 9,209 സ്‌കൂളുകളിലായി 1,23,630 കുട്ടികളാണ് 2017-18 അധ്യയന വര്‍ഷത്തില്‍ പഠിക്കുന്നത്.

എന്നാല്‍ ഈ കുട്ടികളുടെ എണ്ണം ഉയരാന്‍ കാരണം സര്‍ക്കാറിന്റെ സോഫ്റ്റ്വെയറില്‍ സ്‌കൂളില്‍ നിന്നു വിവരങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടായ പിഴവാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു അധ്യാപകന്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അല്‍-ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ അഷ്‌കര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അഷ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

Top