തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് 13,702 പേർ, വിവരങ്ങൾ പുറത്തുവിട്ട് ആന്ധ്ര പൊലീസ്.ഇന്ത്യ ഭയക്കണം ഇതിനെ !!

ഹൈദരാബാദ്: ലോക ജനതയുടെ ആശങ്ക വർധിപ്പിച്ച് കൊവിഡ് അിവേഗം പടരുന്നു. ഇതുവരെ 11 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59,140 പേർക്ക് വൈറ ബാധയേറ്റ് ജീവഹാനി സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 82745 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ സ്ഥിതി ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു.

അതിനിടെ ഡൽഹി നിസാമുദ്ദീനിൽ മാർച്ച് പകുതിയോടെ നടന്ന 10 ദിവസത്തെ തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആളുകളുടെ കൃത്യമായ വിവരങ്ങൾ പുറത്തു വിട്ട് ആന്ധ്രാപ്രദേശ് പൊലീസ്. 10 ദിവസങ്ങളിലായി പ്രദേശത്തു കൂടി കടന്നുപോയവരുടെ മൊബൈൽ ടവറിന്റെ വിവരങ്ങൾ ശേഖരിച്ചാണ് ആളുകളെ കണ്ടെത്തിയത്. വിശദമായ മൊബൈൽ ടവർ വിശകലനം അനുസരിച്ച്, രാജ്യത്തുടനീളമുള്ള 13,702 പേർ പരിപാടിയിൽ പങ്കെടുത്തു, അവരെല്ലാം ഇപ്പോൾ കൊവിഡ് 19 രോഗസാധ്യതയുള്ളവരുടെ പട്ടികയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ ഇവരെ കണ്ടെത്തിയത് കൂടാതെ ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി സമ്പർക്ക പട്ടിക തയ്യാറാക്കണം. കൂടാതെ ഇവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വയ്ക്കുകയും വേണം. 13,702 ആളുകളിൽ 7,930 പേരെ റിസ്ക് ലിസ്റ്റിലാണ് ഉൾപെടുത്തിട്ടുള്ളത്. 5,772 പേർ മിതമായ അപകടസാധ്യതയുള്ളവരാണ്. കൂടുതലും ഉത്തർപ്രദേശ്, തമിഴ്‌നാട്, ബീഹാർ, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഗുണ്ടൂർ സ്വദേശിക്കാണ് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഡൽഹി മീറ്റിൽ പങ്കെടുത്ത പ്രകാശം ജില്ലയിലെ ചിരളയിൽ നിന്നുള്ള മറ്റൊരാളെയും തിരിച്ചറിഞ്ഞു. ഇയാൾക് കൊവിഡ് പോസിറ്റീവ് ആയിരുന്നു.

Top