ദുരന്തനിവാരണ സേന എത്തി- ‘മിഷന്‍ കവളപ്പാറ’ ആരംഭിച്ചു.വ്യാജപ്രചാരണം പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു’; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : നാടിനെ നടുക്കിയ ദുരന്തം കവളപ്പാറയില്‍ സംഭവിച്ച രണ്ട് ദിവസം കഴിഞ്ഞിട്ടും രക്ഷാ പ്രവര്‍ത്തനം അനിശ്ചിത്വത്തില്‍ തുടരുകയാണ്. ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന അവസ്ഥയാണ് കവളപ്പാറയില്‍ ഉളളത്. കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായി രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ ടീം കവളപ്പാറയിൽ എത്തി രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഒപ്പമുണ്ട്. കരസേനയുടെ എഞ്ചിനീയറിംഗ്‌ വിംഗിലെ 50 അംഗങ്ങൾ നിലമ്പൂരിൽ നിന്ന് കവളപ്പാറയിലെ ദുരന്ത ഭൂമിയിലേക്ക്‌ തിരിച്ചിട്ടുണ്ടെന്നും പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.

നാട്ടുകാരുടെ നിഗമനപ്രകാരം കാണാതായ 57 പേരുടെ ലിസ്റ്റ്‌ തയ്യാറാക്കിയിട്ടുണ്ട്‌. ഇക്കൂട്ടത്തിലെ 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാട്ടുകാരും എം സ്വരാജ്‌ എംഎൽഎയും താനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കവളപ്പാറയിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ടെന്നും പി അന്‍വര്‍ എംഎല്‍എ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുപ്പതോളം വീടുകൾ മണ്ണിനടിയിലാണ്. ഒരു പ്രദേശമാകെ ഉരുൾപ്പൊട്ടലിൽ തകര്‍ന്ന് പോയ അവസ്ഥയാണ് കവളപ്പാറയിൽ ഉള്ളത്. ഇരുനില വീടുകൾ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. ഒറു കിലോമീറ്ററോളം പൂര്‍ണ്ണമായും മണ്ണിനടിയിലായിരിക്കുകയാണ്.

അതേസമയം തിരുവനന്തപുരം: കേരളം ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ സന്ദേശം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു.

എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളം മൊത്തത്തില്‍ കനത്ത മഴ ആശങ്ക സൃഷ്ടിക്കുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തലവേദന സൃഷ്ടിക്കുന്നുണ്ട്. നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു, എടിഎമ്മുകളില്‍ പണം തീരാന്‍ പോകുന്നതിനാല്‍ ഉടനെ പോയി പണം പിന്‍വലിക്കുക, പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം നേരിടുന്നു അതിനാല്‍ പരമാവധി പെട്രോളടിച്ചു വയ്ക്കുക എന്നൊക്കെയാണ് ഇപ്പോള്‍ വാട്സാപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്.

Top