മോണ്‍. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം നവംബര്‍ എട്ടിന്

തളിപ്പറമ്പ്: തലശ്ശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം നവംബര്‍ എട്ടിന് നടക്കും. ചടങ്ങുകള്‍ തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്താന്‍ തളിപ്പറമ്പില്‍ ചേര്‍ന്ന അതിരൂപത പാസ്റ്ററല്‍ കൗൺസില്‍ യോഗമാണ് തീരുമാനിച്ചത്.

രാവിലെ 9.30ന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങുകളില്‍ തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തിലെ എല്ലാ മെത്രാന്‍മാരും വിവിധ സന്യാസസമൂഹങ്ങളുടെ പ്രതിനിധികളും തലശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള അല്മായ പ്രതിനിധികളും സംബന്ധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറോ മലബാര്‍ സഭാ സിനഡിന്റെ സമാപനത്തോട് അനുബന്ധിച്ചാണു സഭയ്ക്കു പുതിയ മൂന്ന് മെത്രാന്മാരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചത്. സീറോ മലബാര്‍ സഭാ കൂരിയയില്‍ റവ. ഡോ.സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലുമാണ് പുതുതായി നിയമിക്കപ്പെട്ട മറ്റ് മെത്രാന്‍മാര്‍.

Top