അവള്‍ എല്ലാം സഹിച്ച വെറുമൊരു ഇരയല്ല;കാശു കൊടുത്താല്‍ ഇത് സിനിമയില്‍ ചെയ്യുമല്ലോ എന്ന ചിന്തയാണ് പലര്‍ക്കും ഉണ്ടായത്! നടി റിമ കല്ലിങ്കല്‍

കൊച്ചി:കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മീഡിയയുടെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് തെറ്റായ ചിന്തകളാണ് വന്നതെന്ന് നടി റിമ കല്ലിങ്കല്‍ .അന്ന് ആ പെണ്‍കുട്ടി അനുഭവിച്ച മാനസിക വിഷമങ്ങള്‍ ഒക്കെ ഞാന്‍ നേരിട്ട് കണ്ടതാണ്. അവള്‍ പക്ഷെ തളര്‍ന്നില്ല. പോരാടാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ വളരെ മോശം പ്രവര്‍ത്തിയാണ് നമ്മുടെ മീഡിയയില്‍ നിന്നും ഉണ്ടായത്. ഇങ്ങനെ ഒരു സംഭവം ആദ്യം ഉണ്ടായപ്പോള്‍ നടിയല്ലേ ,കാശ് കൊടുത്താല്‍ ഇത് സിനിമയില്‍ ചെയ്യുമല്ലോ എന്നുള്ള ചിന്തയാണ് പലര്‍ക്കും ഉണ്ടായത്. ആ ചിന്തയുടെ അടിസ്ഥാനം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മുടെ സിനിമാ വ്യവസായവും ഇതിനോട് നല്ല രീതിയില്‍ അല്ല ആദ്യം പ്രതികരിച്ചത്.

അവളെ ഇര എന്ന് വിളിക്കുന്നതിനോട് എതിരാണ് ഞാന്‍. അവള്‍ എല്ലാം സഹിച്ച വെറുമൊരു ഇരയല്ല. ഇതിനെതിരെ പടപൊരുതിയവളാണ്. വെറുമൊരു ഇരയെന്ന് വിളിച്ച് അതിനെ താഴ്ത്തി കേട്ടരുത്. അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണ് അവള്‍ ചെയ്തത്,റിമ പറയുന്നു. ജസ്റ്റ് ഫോര്‍ വിമന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് റിമ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top