ആർഎസ്എസ് ശബരിമയിലേയ്ക്ക്: തടയാൻ ഡിവൈഎഫ്‌ഐ സിപിഎം പ്രവർത്തകരും; ബ്രാഞ്ച് സെക്രട്ടറിമാർ ഒപ്പിട്ടാൽ മാത്രം കരാർ തൊഴിലാളികൾക്ക് നിയമനം; സീസണിൽ ശബരിമല സംഘർഷ ഭൂമിയാകുമെന്ന് ഉറപ്പായി

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയം രാഷ്ട്രീയ പോരാക്കി മാറ്റാൻ ആർഎസ്എസും സിപിഎമ്മും. സ്ത്രീകൾ പ്രവേശിച്ചാൽ തടയാൻ ആയിരം സംഘപ്രവർത്തകരെ ആർഎസ്എസ് രംഗത്തിറക്കുമ്പോൾ, ശബരിമലയുടെ സുരക്ഷയുറപ്പിക്കാൻ കരാർ തൊഴിലാളികളായി രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ – പാർട്ടി പ്രവർത്തകരെ നിയമിക്കാനാണ് സിപിഎം നീക്കം. പമ്പയിലെയും ശബരിമലിയെയും ഹോട്ടലുകളുടെ അടക്കം കരാർ ആരും ഏറ്റെടുക്കാത്ത സാഹചര്യമുണ്ടായാൽ പാർട്ടി നേരിട്ട് ഇത് ഏറ്റെടുക്കുന്നതിനു വേണ്ട നിർദേശവും നൽകിയിട്ടുണ്ട്. രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കി ശബരിമലയെ രണ്ടു രാഷ്ട്രീയ കക്ഷികളും മാറ്റുമ്പോൾ ഇക്കുറി മല സംഘർഷ ഭൂമിയാകുമെന്ന് ഉറപ്പായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരിലെ തലമുതിർന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള, പ്രത്യേക പരിശീലനം ലഭിച്ച തലമുതിർന്ന ആർഎസ്എസ് പ്രവർത്തകരെ സന്നിധാനത്തും പമ്പയിലും പല ദിവസങ്ങളിലായി വിന്യസിക്കാനാണ് ആർഎസ്എസ് നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ആർഎസ്എസ് പ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

എന്നാൽ, ആർഎസ്എസ് ബിജെപി പ്രവർത്തകർ അഞ്ചാം തീയതി മുതൽ സീസൺ ദിവസങ്ങളിൽ വരെ സന്നിധാനത്ത് എത്താതിരിക്കുന്നതിനു വേണ്ടി പുതിയ തന്ത്രമാണ് പൊലീസ് തയ്യാറാക്കുന്നത്. കഴിഞ്ഞ ഒന്നാം തീയതി നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും അക്രമപ്രവർത്തനങ്ങളിൽ പ്രതികളായ ആർഎസ്എസ് – ബിജെപി പ്രവർത്തകരോടു എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാനുള്ള നിർദേശം കോടതി വഴി നേടും.

ഇതുവഴി സീസൺ കഴിയുന്നത് വഴി എല്ലാവരും സ്‌റ്റേഷനിൽ എത്തി ഒപ്പിടേണ്ടി വരും. ഇതു കൂടാതെ സോഷ്യൽ മീഡിയയിൽ അടക്കം പ്രകോപനപരമായി പോസ്റ്റ് ഇടുന്നവരെയും മുൻപ് കേസിൽ പ്രതികളായവരെയും അടക്കം പൊലീസ് നിരീക്ഷിക്കും. ഇതുവഴി സംഘർഷം ഒഴിവാക്കാനാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.ശബരിമലയിൽ ആർഎസ്എസ് ഇടപെടൽ ഒഴിവാക്കാനാണ് സിപിഎം ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ കൃത്യമായി ഇടപെടുന്നത്. രണ്ടായിരത്തോളം നിയമനങ്ങൾ വഴി സിപിഎം പ്രവർത്തകരെയും ഡിവൈഎഫ്‌ഐക്കാരെയും സന്നിധാനത്തും പമ്പയിലും എത്തിക്കുന്നതിനാണ് സിപിഎം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കരാർ നിയമങ്ങളിൽ സിപിഎം പ്രവർത്തകരെ കൃത്യമായി നിയോഗിക്കണമെന്ന് പാർട്ടി ദേവസ്വം ബോർഡിനു നിർദേശം നൽകിയിട്ടുണ്ട്. കരാർ നിയമനക്കാർക്ക് ബ്രാഞ്ച് സെക്രട്ടറി കത്ത് നൽകണമെന്ന നിർദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

Top