ശബരിമലയില്‍ ആദ്യ യുവതി എത്തി!..?യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം

നിലക്കൽ :ശബരിമല സ്ത്രീ പ്രവേശന വിധിയും അത് നടപ്പിൽ വരുത്തരുത് എന്ന ആവശ്യം ഉന്നയിച്ച് ഭക്തരരും നടത്തുന്ന സമരവും മറ്റും നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനിൽക്കുന്ന സംഘർഷാവസ്ഥയും അക്രമങ്ങളും നിയന്ത്രനാധീതമാകുമ്പോൾ ശബരിമലയിൽ യുവതി എത്തിയതായി റിപ്പോർട്ട് .ചരിത്രം തിരുത്തി; ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ന്യൂസ് ചാനലുകളുടെ ക്യാമറയിലാണ് ഇരുമുടിയേന്തി സന്നിധാനത്ത് എത്തിയ യുവതിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. നാല്‍പ്പതിനോട് അടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഈ സ്ത്രീ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍, സോഷ്യല്‍ മീഡിയ ദൃശ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ ചിത്രങ്ങള്‍ സഹിതം യുവതി ശബരിമലയില്‍ പ്രവേശിച്ചു എന്ന പ്രചാരണം ശക്തമാണ്.

എന്നാല്‍ സുപ്രീംകോടതി വിധിക്ക് മുന്‍പുണ്ടായിരുന്ന പ്രായനിയന്ത്രണം ഇന്നും നടപ്പായി എന്നാണ് മനസിലാക്കുന്നത്. പമ്പയിലെ ക്യാമറകളുടേയും തടയാന്‍ നിന്ന സംഘപരിവാര്‍ സംഘടനകളുടേയും കണ്ണുവെട്ടിച്ച് യുവതി എത്തിയെന്നത് അവിശ്വസനീയമാണ്. എടുത്തുകളഞ്ഞ പ്രായ പരിധിയിലുള്ള യുവതിയാണ് ഇതെങ്കില്‍, ഒരുപക്ഷെ ശബരിമലയില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയ ശേഷം പ്രഖ്യാപിക്കാമെന്നാകും ഇവര്‍ കരുതുന്നത്.

ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടെങ്കിലും യുവതിയാണ് എന്നു പറയുന്നില്ല. കണ്ടുപ്രായം തീരുമാനിക്കാനാവില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. 45 വയസ് പ്രായമുള്ള ആന്ധ്രയില്‍ നിന്നുള്ള മാധവിയെ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് കടത്തി വിട്ടെങ്കിലും കലാപകരികള്‍ പ്രതിരോധിച്ച് ഇന്ന് തിരിച്ചിറക്കി. ചരിത്രം തിരുത്താന്‍ പുറപ്പെട്ട ചേര്‍ത്തല സ്വദേശിനി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്റിലും തടഞ്ഞു. നിലവില്‍ ചരിത്രം തിരുത്തിയ ഈ ‘യുവതിയെ’ സോഷ്യല്‍ മീഡിയ തേടുകയാണ്..

എന്നാൽ ശബരിമലയില്‍ യുവതി പ്രവേശിച്ചു എന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പമ്പ പൊലീസ്. യുവതി പ്രവേശിച്ചതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നു നിറയുകയാണ്. എന്നാല്‍ അങ്ങനെയൊരു കാര്യം സന്നിധാനത്തു നിന്നും താഴേയ്ക്ക് റിപ്പോര്‍ട്ട് ചെയ്തു വന്നിട്ടില്ലെന്നാണ് പമ്പ പൊലീസ് ആവര്‍ത്തിക്കുന്നത്. യുവതി പ്രവേശിച്ചു എന്ന വാര്‍ത്ത പമ്പ പൊലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. അങ്ങനെയൊരു യുവതി പ്രവേശിച്ചിട്ടുണ്ടെങ്കില്‍ സംരക്ഷണം കൊടുക്കേണ്ടതുണ്ടെന്നും അതിനാല്‍ അന്വേഷണം തുടങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്.sabary yuvathi

സമയം അനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ സന്നിധാനത്താണ് ഈ ‘അജ്ഞാത യുവതി’ ഉള്ളത്. മലയിറങ്ങി സന്നിധാനത്ത് എത്തുമ്പോഴേ ഇനി കാണാനാകു. മിക്കവാറും ഇവര്‍ രാത്രി സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ നട തുറന്ന ശേഷമേ മടങ്ങാന്‍ സാധ്യതയുള്ളു. ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്.

ന്യൂസ് ചാനലുകളുടെ ക്യാമറയിലാണ് ഇരുമുടിയേന്തി സന്നിധാനത്ത് എത്തിയ യുവതിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. നാല്‍പ്പതിനോട് അടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഈ സ്ത്രീ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍, സോഷ്യല്‍ മീഡിയ ദൃശ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ ചിത്രങ്ങള്‍ സഹിതം യുവതി ശബരിമലയില്‍ പ്രവേശിച്ചു എന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ സുപ്രീംകോടതി വിധിക്ക് മുന്‍പുണ്ടായിരുന്ന പ്രായ നിയന്ത്രണം ഇന്നും നടപ്പായി എന്നാണ് മനസിലാക്കുന്നത്.

പമ്പയിലെ ക്യാമറകളുടേയും തടയാന്‍ നിന്ന സംഘപരിവാര്‍ സംഘടനകളുടേയും കണ്ണുവെട്ടിച്ച് യുവതി എത്തിയെന്നത് അവിശ്വസനീയമാണ്. എടുത്തുകളഞ്ഞ പ്രായ പരിധിയിലുള്ള യുവതിയാണ് ഇതെങ്കില്‍, ഒരുപക്ഷെ ശബരിമലയില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയ ശേഷം പ്രഖ്യാപിക്കാമെന്നാകും ഇവര്‍ കരുതുന്നത്. ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടെങ്കിലും യുവതിയാണ് എന്നു പറയുന്നില്ല. കണ്ടുപ്രായം തീരുമാനിക്കാനാവില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. 45 വയസ് പ്രായമുള്ള ആന്ധ്രയില്‍ നിന്നുള്ള മാധവിയെ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് കടത്തി വിട്ടെങ്കിലും കലാപകരികള്‍ പ്രതിരോധിച്ച് ഇന്ന് തിരിച്ചിറക്കി.

ചരിത്രം തിരുത്താന്‍ പുറപ്പെട്ട ചേര്‍ത്തല സ്വദേശിനി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്റിലും തടഞ്ഞു. ഇന്ന് വൈകിട്ട് തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ യുവതികള്‍ ആരും എത്തിയിരുന്നില്ല. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന എല്ലാവരും നിലവില്‍ ദൃശ്യങ്ങളില്‍ കാണുന്ന ‘യുവതി’യുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ആളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.അന്വേഷണവുമായി സോഷ്യല്‍ മീഡിയ.അതേസമയം നാളെ ശബരിമലയിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനിൽക്കുന്ന സംഘർഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി ഇലവുങ്കലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞ നിലവിൽ വരിക. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല. നാളെ AHP സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിന് ബിജെപി പിന്തുണ

Latest
Widgets Magazine