ആര്‍.എസ്‌.എസ്‌.നേതാവിനെ വെട്ടിക്കൊന്നു!.സംസ്‌ഥാനത്ത്‌ ഇന്ന്‌ ബി.ജെ.പി.ഹര്‍ത്താല്‍.തിരുവനന്തപുരം കലാപ ഭൂമിയാകുന്നു

തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യത്ത്‌ ആര്‍.എസ്‌.എസ്‌. നേതാവ്‌ വെട്ടേറ്റു മരിച്ചു.ശ്രീകാര്യം കല്ലമ്പള്ളി വിനായകനഗറില്‍ ആര്‍.എസ്‌.എസ്‌. ശാഖാ കാര്യവാഹകിനെ ബൈക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘമാണ് വെട്ടിക്കൊന്നത് .കല്ലമ്പള്ളി വിനായകനഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷി(34)നെയാണ്‌ കൊലപ്പെടുത്തിയത്‌. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്.ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് വെട്ടേറ്റു മരിച്ചത്.

വിനായക നഗറിലെ ഗൗരി സ്‌റ്റോറില്‍ പാല്‍ വാങ്ങവേയാണ്‌ കടയുടെ മുന്നിലിട്ട്‌ സംഘം വെട്ടിവീഴ്‌ത്തിയത്‌. ആക്രമിച്ച്‌ സ്‌ഥലത്ത്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമിസംഘം യുവാവിന്റെ വലതു കൈ വെട്ടിമാറ്റി അടുത്ത പറമ്പിലേക്ക്‌ വലിച്ചെറിഞ്ഞു.ഇരുകാലുകളിലും ശരീരത്തിലും പതിനഞ്ചോളം വെട്ടേറ്റ്‌ രക്‌തം വാര്‍ന്ന നിലയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ ശ്രീകാര്യം പോലീസാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചത്‌.സി.പി.എം-ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ ബി.ജെ.പി. നേതാക്കള്‍ അറിയിച്ചു. ആക്രമണകാരണം അറിവായിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ സ്‌ഥലത്ത്‌ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ പ്രമോദ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍സംഘം ക്യാമ്പ്‌ ചെയ്യുന്നു. സിറ്റി പോലീസ്‌ കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയിട്ടുണ്ട്‌
രാജേഷിന്റെ മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ മൃതദേഹം കണ്ട ശേഷമാണ് ഞായറാഴ്ച്ച ഹര്‍ത്തലായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.അപ്രതീക്ഷിതമായ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസത്തില്‍ ഖേദമുണ്ടെന്നും എന്നാല്‍ ബിജെപിയേയും ആര്‍എസ്എസിനേയും ഇല്ലാതാക്കാനുള്ള സിപിഎം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും കുമ്മനം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top