പത്തനംതിട്ടയിൽ പിള്ളയെ തള്ളി ആർഎസ്എസ്!.സംഘം അമിത് ഷാക്ക് വ്യത്യസ്ത ലിസ്റ്റ് നൽകി.ശശികുമാര വർമ്മയേയോ ബി.രാധാകൃഷ്ണ മേനോനെയോ പിന്തുണക്കും

കോട്ടയം :ബിജെപിയുടെ ‘എ ‘ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതിൽ ഏറ്റവും വിജയപ്രതീക്ഷയുള്ള പത്തനംതിട്ടയിൽ ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ളയെ തള്ളി ആർ എസ് എസ് രംഗത്ത് .കേരളത്തിൽ അവർ പിന്തുണക്കുന്നതും വിജയപ്രതീക്ഷയുള്ള സ്ഥാനാർഥികളായി കണ്ടെത്തിയവരുടെയും ലിസ്റ്റ് സംഘം അമിത് ഷാക്ക് നൽകി.പത്തനതിട്ടയിൽ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയോ അല്ലെങ്കിൽ ബി.രാധാകൃഷ്ണ മേനോനെയൊ സംഘം പിന്തുണക്കും എന്നാണ് അറിയിച്ചിരിക്കുന്നത് . കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്ടർ ആയ ബി.രാധാകൃഷ്ണമേനോൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡന്റ് ആയിരുന്നു . എൻ എസ് എസിന്റെ മനസ്സ് മനസ്സിലാക്കി അവർ പിന്തുണക്കുന്ന സ്ഥാനാർത്ഥിയെ ബിജെപി ദേശീയ നേതൃത്വത്തോട് ശുപാർശ ചെയ്യാൻ ആണ് ആർ എസ്‌ എസ് തീരുമാനം. സുകുമാരൻ നായരുടെ മനസ്സിൽ ശ്രീധരൻ പിള്ളയും സുരേന്ദ്രനും ഇല്ലെന്നു മനസ്സിലാക്കിയ സംഘം അദ്ദേഹത്തിന് താല്പര്യമുള്ള ശശികുമാര വർമ്മ, രാധാകൃഷ്ണ മേനോൻ തുടങ്ങിയവരുടെ പേരുൾപ്പെടുത്തി അമിത് ഷാക്ക് എത്തിച്ചതായാണ് വിവരം.

മാത്രവുമല്ല തന്ത്രി വിഷയത്തിൽ തങ്ങളെ ഹൈജാക്ക് ചെയ്തതിൽ എൻ എസ് എസിനു പിള്ളയോടുള്ള അതൃപ്തി സംഘം മനസ്സിലാക്കുകയും ചെയ്തു. എൻ എസ് എസിൻറെ പിന്തുണ സുരേന്ദ്രനാണ് എന്ന വിധത്തിൽ മീഡിയയിൽ വാർത്ത വരുന്നതിലും എൻ എസ് എസ് അസ്വസ്ഥരാണ്. തങ്ങളൊരിക്കലും സുരേന്ദ്രനെ പിന്തുണക്കുന്നത് ആലോചിച്ചിട്ടുപോലുമില്ലെന്നു ഒരു ഉന്നത നേതാവ് ഹെറാൾഡിനെ അറിയിച്ചു. നേരെത്തെ സുരേന്ദ്രൻ തിരുവനന്തപുരത്തും പിന്നീട് തൃശ്ശൂരും മത്സരിക്കുമെന്ന് വ്യാപകമായി പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയാകാലിലും വഴി പ്രചരിച്ചിരുന്നു. മനോരമ, മാതൃഭൂമി തുടങ്ങിയ മുഖ്യധാര പത്രങ്ങളൂടെ ചില ലേഖകന്മാർ വഴിയും ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.എന്നാൽ ഇത്തരത്തിൽ ഒന്നും തന്നെ വാസ്തവം അല്ല എന്നുള്ളതും കെ സുരേന്ദ്രൻ പരിഗണിക്കപ്പെടുന്നത് കാസർഗോഡ് മാത്രമെന്നും ആണ് ബിജെപിയിലെ ഉന്നത നേതാക്കളിൽ നിന്നും സംഘപരിവാർ നേതാക്കളിൽ നിന്നും കിട്ടുന്ന വിവരം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top