തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ കണക്കിലെടുത്ത് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവേകപൂര്‍ണമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ ദത്താത്രേയ സിപിഎമ്മിന്റെ അക്രമങ്ങള്‍ ചെറുക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കകയാണ് പോലീസെന്നും കുറ്റപ്പെടുത്തി.കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ് ദത്താത്രേയ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തിനിടെ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ആരോപിച്ച ദത്താത്രേയ കണ്ണൂരാണ് ഇതിന്റെ കേന്ദ്രമെന്നും പറഞ്ഞു.കേരളത്തിലെ സംഘര്‍ഷങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമം സംഘപരിവാര്‍ ശക്തമാക്കിയതിന്റെ സൂചനയാണ് ആര്‍.എസ്.എസ് നേതാവിന്റെ വാര്‍ത്താസമ്മേളനം എന്നാണ് വിലയിരുത്തപ്പെടുന്നത്.


