ട്വിറ്റർ പ്രൊഫൈലിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കി’.സത്യത്തെ ബുദ്ധിമുട്ടിക്കാനാകും,പക്ഷേ തോൽപ്പിക്കാനാവില്ല : സച്ചിൻ പൈലറ്റ്

ന്യൂഡൽഹി : സത്യത്തെ ബുദ്ധിമുട്ടിക്കാനാകും, പക്ഷേ തോൽപ്പിക്കാനാവില്ലെന്ന് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാൻ പിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും കോൺഗ്രസ് മാറ്റിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സച്ചിൻ പ്രതികരിച്ചത്.

ഏതായാലും പാർട്ടി തീരുമാനം അറിഞ്ഞ ഉടൻ തന്നെ സച്ചിൻ പൈലറ്റ് ഏറ്റവുമാദ്യം ചെയ്തത് തന്റെ ട്വിറ്റർ പ്രൊഫൈലിൽ മാറ്റം വരുത്തുകയായിരുന്നു. രാജസ്ഥാൻ ഉപ മുഖ്യമന്ത്രി, കോൺഗ്രസ് അധ്യക്ഷൻ എന്നിവ് ട്വിറ്റർ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. അതിനു ശേഷം ‘സത്യത്തെ പരാജയപ്പെടുത്താൻ കഴിയില്ല’ എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. വാർത്തയോടുള്ള പ്രതികണം എന്ന രീതിയിൽ ആയിരുന്നു സച്ചിന്റെ ട്വീറ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനിൽ നിർണായക നീക്കമായിരുന്നു കോൺഗ്രസ് ചൊവ്വാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ കോൺഗ്രസ് നീക്കം ചെയ്തിരുന്നു. അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് രംഗത്ത് വന്ന് രണ്ടു ദിവസത്തിനുള്ളിലാണ് കോൺഗ്രസ് ഈ നീക്കം നടത്തിയത്.

ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു സച്ചിനെതിരെ കോൺഗ്രസ് നടപടിയെടുത്തത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവാണ് സച്ചിൻ പൈലറ്റ്.സച്ചിൻ പൈലറ്റിനെ കൂടാതെ വിശ്വേന്ദ്ര സിംഗ്, രമേഷ് മീന എന്നിവരെ സംസ്ഥാന മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്തു. ജയ്പൂരിൽ നടന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി മീറ്റിംഗിനു ശേഷം എ.ഐ.സി.സി വക്താവ് രൺദീപ് സുർജേവാലയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Top