സന ഫാത്തിമയെ കാണാതായിട്ട് 2 ദിവസം; തെളിവൊന്നും കിട്ടാതെ പോലീസ്

വീടിന് സമീപത്തെ ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി വൈകിയും പോലീവ്യാഴാഴ്ച വൈകീട്ട് നാലു മണി മുതലാണ് പാണത്തൂർ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയെ കാണാതാകുന്നത്.

അംഗനവാടിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതായിരുന്നുവെന്നാണ് രക്ഷിതാക്കളും ബന്ധുക്കളും പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സനയെ കാണാതാകുന്ന സമയത്ത് മാതാപിതാക്കളും വല്യുമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകീട്ട് പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഇതിനിടെയാണ് സനയെ കാണാതായത്. വീടിന് പുറത്തേക്കിറങ്ങിയ കുട്ടി ഓടയിൽ വീണതാകുമെന്നായിരുന്നു എല്ലാവരും കരുതിയത്.

പോലീസും അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തി. ഓടയുടെ സമീപത്ത് നിന്നും കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയതാണ് ഓടയിൽ വീണതാകാമെന്ന സംശയത്തിന് കാരണം. ശക്തമായ മഴ പെയ്യുന്ന സമയത്ത് വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

Top