സന്ദ്രാതോമസിനെ വിജയ് ബാബുവും സംഘവും മര്‍ദ്ദിച്ചു; ഫ്രൈഡേ ഫിലിസ് ഡയറക്ടര്‍മാര്‍ തമ്മില്‍ കലാപം

കൊച്ചി: മലയാളത്തിലെ ഹിറ്റ് സിനിമാ നിര്‍മ്മാണ കുട്ട്‌കെട്ടായ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മില്‍ സംഘര്‍ഷം. ബിസിനസ് പങ്കാളി വിജയ് ബാബു തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്.

വിജയ് ബാബു ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചതായാണ് പരാതി. ാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തിവരുകയായിരുന്നു. സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്‍ഡ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇടക്ക് ഇരുവരും തമ്മില്‍ കമ്പിനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഉണ്ടായിയിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് സാന്ദ്ര പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയിലെത്തി ചികിത്സ തേടി. എളമക്കര പൊലീസ് ആശുപത്രിയിലെത്തി സാന്ദ്രയുടെ മൊഴി എടുത്തു

Top