സന്നിധാനത്ത് പ്രശ്‌നസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സംഘപരിവാര്‍ ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു

വൃശ്ചികം ഒന്നായ ഇന്ന് മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. പ്രശ്‌നസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സംഘപരിവാര്‍, ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്. ഇരുമുടിക്കെട്ടുമേന്തി ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്ക് പിന്നാലെ ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബിജെപി നേതാവ് പി.സുധീര്‍ എന്നിവരെയാണു പുലര്‍ച്ചെ അറസ്റ്റു ചെയ്തത്.ശശികലയെ അറസ്റ്റു ചെയ്തതിനു പ്രതിഷേധിച്ച് നടത്തുന്ന ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാര്‍ഗവറാമിനെയും ഇവിടെ തടഞ്ഞുവച്ചിരുന്നെങ്കിലും രാവിലെ വിട്ടയച്ചു.

Latest
Widgets Magazine