സരിതയുടെ പരാതി: പത്മകുമാറിനെ സസ്‌പെന്റ് ചെയ്യും; അറസ്റ്റ് പിന്നാലെ

സ്വന്തം ലേഖകൻ

കൊച്ചി:സോളാർ കേസിൽ ആരോപണ വിധേയനാകുകയും, കേസിൽ കുടുങ്ങുകയും ചെയ്ത എ.ഡി.ജി.പി പത്കുമാറിനെ സർവീസിൽ നിന്നു സസ്‌പെന്റ് ചെയ്‌തേക്കും. സരിത പരാതിയിൽ ഉറച്ചു നിൽക്കുകയും, മൊഴി നൽകുകയും ചെയ്താൽ അറസ്റ്റിലേയ്ക്കും നീങ്ങിയേക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതോടെ പത്മകുമാറിന്റെ സർവീസിനെയും, സ്ഥാനക്കയറ്റത്തെയും തന്നെ ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.
തന്റെ ഫോണിൽ ഉണ്ടായിരുന്ന നഗ്‌ന ദൃശ്യങ്ങൾ പുറത്ത് വിട്ടത് ഐ.ജി പത്മകുമാറാണെന്നും കത്തിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതൽ പുറത്ത് വിടുമെന്നും സരിത എസ്.നായർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൃശ്യങ്ങൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നും സമയമാകുമ്പോൾ പേര് വെളിപ്പെടുത്തുമെന്നുമാണ് സരിത മുമ്പ് പറഞ്ഞിരുന്നത്.

ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കുമെന്നും അവർ വ്യക്തമാക്കി

മുൻകാലങ്ങളിൽ കുറെ കമ്മീഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതിൽ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടിയെന്നും കത്തിലുള്ള ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സരിത പറഞ്ഞു.

Top