സരിതാ നായരുടെ വീഡിയോ ഇടതുമുന്നണിയ്ക്കും ഭീഷണി; ഗണേഷ് കുമാറിനെ വെട്ടാന്‍ തീരുമാനയത് ഇങ്ങനെ

തിരുവനന്തപുരം: സോളാര്‍കേസും സരിതാ നായര്‍ വിവാദവും തിരിച്ചടിയാകുമെന്ന ഭയത്തില്‍ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനമില്ല. സോളാര്‍ വിവാദ നായിക സരിതാ നായരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് ഇടത് മുന്നണിയുടെ പുതിയ മന്ത്രിസഭയുടെ പ്രതിഛായയെ ബാധിക്കുമെന്ന് നേതാക്കള്‍ ഭയപ്പെടുന്നു.

ഇനിയൊരു സരിതാ വിവാദമുയര്‍ന്നാല്‍ തീര്‍ച്ചയായും ഗണേഷ് കുമാര്‍ വില്ലന്‍ സ്ഥാനത്തായിരിക്കും. സരിതാ നായരെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ആളുകള്‍ക്ക്രിചയപ്പെടുത്തിയത് ഗണേഷ് കുമാറായിരുന്നെങ്കിലും സരിതയുമായി ആത്മബന്ധം പുലര്‍ത്തുന്നതിനാല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ഗണേഷ്‌കുമാറിനെതിരെ പ്രതിപക്ഷം ആദ്യം യുദ്ധം ആരംഭിക്കുക സരിതയൈ ചൊല്ലിയായിരിക്കുമെതിനാല്‍ മുന്നണിയില്‍ ഇല്ലാത്ത ഗണേഷിനെ വെട്ടാന്‍ പിണറായി നിര്‍ദ്ദേശിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗണേഷിനെ മന്ത്രിയാക്കണമെന്ന് സിനിമാ ലോകത്തെ പ്രമുഖര്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും സരിതാ പേടിയില്‍ ഈ അഭ്യര്‍ത്ഥനകള്‍ നിരസിക്കുകയായിരുന്നു. നേരത്തയെും നിരവധി ആരോപണങ്ങളുള്ള ഗണേഷ് കുമാര്‍ മന്ത്രിയെന്ന നിലയില്‍ കഴിവു തെളിയിച്ചയാളായിരുന്നു. ഇക്കാരണത്താല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വീണ്ടും ഗണേഷ്‌കുമാറിന് നല്‍കാനായിരുന്നു നേരത്തെ ആലോചനകളുണ്ടായിരുന്നു. പിന്നീടാണ് സോളാര്‍ വിവാദത്തിന്റെ അലയൊലികള്‍ പണിയാകുമെന്ന് ഇടതുനേതാക്കള്‍ക്ക് സൂചന ലഭിച്ചത്. ഗണേഷ്‌കുമാര്‍ മന്ത്രിയായാല്‍ സരിതയും ഗണേഷുതമ്മിലുളള വിഡിയോകള്‍ പുറത്ത് വരുമെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷണത്തിന് മുതിരേണ്ടെന്ന് സിപിഎം തീരുമാനമെടുത്തത്.

ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുമെന്നും മുന്നണിയിലെടുക്കുമെന്നുമുളള പ്രതീക്ഷയിലായിരുന്നു ബാലകൃഷ്ണപിള്ളയുള്‍പ്പെടെയുള്ളവര്‍. ഇതിനായി ഇടതു എംപിയായ ഇന്നസെന്റുള്‍പ്പടെയുള്ളവര്‍ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു.

മന്ത്രി എന്ന നിലയില്‍ ഇടതുമുന്നണയിലെ ജനകീയ മന്ത്രിയാകാനും ഗണേഷ് കുമാറിന് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നുഗണേഷ്‌കുമാറിനൊപ്പമുള്ളവര്‍.ഇതിനിടയിലാണ് സരിതാ നായര്‍ ഗണേഷ് കുമാര്‍ വീഡിയോ പുറത്ത് വരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇതോടെ ഗണേഷ്‌കുമാിന്റെ മന്ത്രിസഭാ സ്വപ്‌നങ്ങള്‍ തകരുകയായിരുന്നു.

കോണ്‍ഗ്രസിനുവേണ്ടി സോളാര്‍കേസുള്‍പ്പെടെ അട്ടിമറിച്ച ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ ഇത്തരം വീഡിയോ ഉണ്ടെന്ന പ്രചരണമാണ് നടക്കുന്നത്. ഇടതുമുന്നണിയുടെ നോട്ടപുള്ളിയായ ഈ ഉദ്യോഗസ്ഥനെ ഉടനെ തന്നെ ഈ സ്ഥാനത്ത് നിന്നും ഇടതുമുന്നണി മാറ്റുമെന്നുറപ്പാണ് ഇതിന് തടയിടാനാണ് സരിത വീഡിയോയുമായി ഇയാള്‍ രംഗത്തെത്തിയത്. ഗണേഷ് കുമാറിനെ ഒഴിവാക്കിയതോടെ ഈ ഭീഷണയും ഇല്ലാതായി

Top