അറസ്റ്റ് ചെയ്യുന്നതിനുമുന്‍പ് സരിതയ്ക്ക് ഒരു മെസേജ് വന്നു; ഐജി പത്മകുമാറിന്റെ മെസേജ്; സോളാര്‍ കമ്മീഷന് തലവേദനയാകുന്നു

saritha-story

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായരെകൊണ്ട് നേതാക്കള്‍ മാത്രമല്ല സോളാര്‍ കമ്മീഷനും തലവേദനയാണ്. ഓരോ പ്രശ്‌നങ്ങളുമായിട്ടാണ് സരിത എത്തുന്നത്. കേസ് എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുകയും ചെയ്യുന്നു. സരിത എസ് നായരും ഐജി പത്മകുമാറും തമ്മില്‍ എന്താണ് ബന്ധം?

അടുത്ത അന്വേഷണം അതിനെക്കുറിച്ചാണ്. സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഐജി പത്മകുമാര്‍ സരിതയുടെ ഫോണിലേക്ക് മെസേജ് അയച്ചുവെന്നാണ് നപറയുന്നത്. എന്നാല്‍ ഇതേപ്പറ്റി പത്മകുമാറിനോട് ചോദിച്ചപ്പോള്‍ മെസേജ് അയച്ചത് ആറുമാസം മുന്‍പാണെന്നാണ് പറയുന്നത്. എന്തിന് മെസേജ് അയച്ചു എന്ന ആശയക്കുഴപ്പത്തിലാണ് സോളാര്‍ കമ്മീഷന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 ജൂണ്‍ ഒന്നിന് രാത്രി 11.03നാണ് എസ്.എം.എസ് അയച്ചതെന്നാണ് കമീഷന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, 2013 ജനുവരി ആറിന് അയച്ചതായാണ് കാണുന്നതെന്ന് പത്മകുമാറും വാദിച്ചു. യഥാര്‍ഥ തീയതി ഉറപ്പിക്കുന്നതിന് മൊബൈല്‍ ഫോണ്‍ സര്‍വിസ് ദാതാക്കളുടെ സഹായം തേടിയിരിക്കുകയാണ്. ഇത് ലഭിക്കുമോ എന്നതിലും വ്യക്തതയില്ല. ഇനിയും രേഖകള്‍ തരാനാകില്ലെന്ന് കമ്പനി വ്്യക്തമാക്കിയിട്ടുണ്ട്.

ഐ.ജി പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പെരുമ്പാവൂര്‍ ഡിവൈ.എസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സരിതയെ 2013 ജൂണ്‍ നാലിന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഐഡിയയുടെ കേരള സര്‍ക്ക്ള്‍ ഓഫിസര്‍ അഗസ്റ്റിനാണ് കമീഷനില്‍ മൊഴിനല്‍കാനത്തെിയത്. 9497998992 എന്ന നമ്പറില്‍നിന്ന് 2013 ജൂണ്‍ ഒന്നിന് രാത്രി 11.03നാണ് 8606161700 എന്ന നമ്പറിലേക്ക് ഒരു എസ്.എം.എസ് പോയതെന്ന് ലോയേഴ്സ് യൂനിയന്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി അഗസ്റ്റിന്‍ മൊഴിനല്‍കി.

സോളാര്‍ തട്ടിപ്പുകേസില്‍ സരിത അറസ്റ്റിലാവുന്നതിന് മുന്‍പ് ഐജി പത്മകുമാര്‍ സരിതയുടെ നമ്പറിലേക്ക് രാത്രി 11.03 ന് ഒരു എസ്എംഎസ് അയച്ചുവെന്നത് വളരെ പ്രധാനമാണ്. സരിതയുടെ അറസ്റ്റ് തീയതി സംബന്ധിച്ചും കൃത്യമായ മറുപടി ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയിട്ടില്ല. 2013 ജൂണ്‍ രണ്ടിന് രാത്രി ഇടപ്പഴഞ്ഞിയിലെ വീടിനടുത്ത് റോഡില്‍ വച്ച് പെരുമ്പാവൂര്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്തുവെന്നാണ് തലശേരി എസ്ഐ ബിജു ജോണ്‍ ലൂക്കോസിന്റെ മൊഴി. എന്നാല്‍ സരിതയെ മൂന്നിന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതും. എന്നാല്‍ മൂന്നിന് വീടിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തെന്നാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെ മൊഴി.

പത്മകുമാര്‍ 2012 ജൂണ്‍ അഞ്ചു മുതല്‍ 2013 ജൂണ്‍ ഒന്നുവരെ 281 തവണ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുകയും രണ്ടുതവണ ദീര്‍ഘസംഭാഷണം നടത്തുകയും ചെയ്തതായി രേഖകളുണ്ട്. ഇതില്‍ 137 തവണ പത്മകുമാര്‍ സരിതയുടെ ഫോണിലേക്കും സരിത 144 തവണ പത്മകുമാറിന്റെ ഫോണിലേക്കും എസ്എംഎസ് അയച്ചതായി ആള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി പത്മകുമാര്‍ സമ്മതിച്ചിട്ടുണ്ട്.

സന്ദേശങ്ങളെല്ലാം ടീം സോളാര്‍ കമ്പനിയുടെ സ്റ്റാഫ് എന്ന് പരിചയപ്പെടുത്തിയ ലക്ഷ്മിനായര്‍ എന്ന സ്ത്രീ കമ്പനിയുടെ പദ്ധതികളെക്കുറിച്ച് അയച്ച സന്ദേശങ്ങളാണെന്നാണ് പത്മകുമാറിന്റെ മൊഴി. 2012 ജൂണ്‍ അഞ്ചിന് ഇരുവരും തമ്മില്‍ അയച്ചത് 96 എസ്എംഎസുകളാണ്. അതേവര്‍ഷം ജൂണ്‍ ആറിന് 65 എസ്എംഎസുകളും ജൂലൈ ആറിന് 36 എസ്എംഎസുകളും അയച്ചിട്ടുണ്ട്. 2012 ഡിസംബര്‍ 21നാണ് തുടര്‍ച്ചയായ എസ്എംഎസുകള്‍ കൈമാറല്‍ നിലച്ചത്. എന്നാല്‍ പിന്നീടുള്ള എസ്എംഎസ് 2013 ജൂണ്‍ ഒന്നിന് രാത്രി 11നാണ്. അത് പത്മകുമാര്‍ സരിതയുടെ ഫോണിലേക്കയച്ചതാണ്.

Top