നെഹ്രു കുടുംബത്തെ കടന്നാക്രമിച്ച് അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തി തരൂരിന്റെ ലേഖനം.ഇന്ദിരയുടെ അടിയന്തരാവസ്ഥ ഉണങ്ങാത്ത മുറിവ്,ഇന്ദിര ഗാന്ധിയുടെ പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല; സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരത.ഇന്നത്തേത് അഭിവൃദ്ധിയുള്ള ഇന്ത്യ.കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

ന്യൂഡല്‍ഹി:ശശി തരൂർ കോൺഗ്രസിൽ നിന്നും പുറത്തേക്ക് ? കോണ്‍ഗ്രസില്‍ നിന്നും പുറത്തുചാടി മറുവശത്തേക്കുള്ള വഴിതേടുകയാനിന്നാണ് നിരീക്ഷണങ്ങള്‍.തനിയെ പുറത്തുപോകാന്‍ അദ്ദേഹം തയ്യാറല്ല. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ. നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ കുറ്റപ്പെടുത്തി. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും, നമ്മൾ ഇന്ന് കൂടുതൽ ശക്തമായ ജനാധിപത്യമുള്ള, അഭിവൃദ്ധിയുണ്ടായ രാജ്യമായി മാറിയെന്നും തരൂർ അഭിപ്രായപ്പെട്ടു. ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ കുറിപ്പിലായിരുന്നു തരൂരിന്റെ വിമർശനം.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുള്ള പുറത്താക്കലാണ് തരൂര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള വഴിയൊരുക്കുന്ന വിധത്തിലാണ് കുറച്ചുകാലമായി തരൂരിന്റെ ചെയ്ത്തികള്‍. ഹൈക്കമാന്‍ഡിനെ നിരന്തരം ചൊടിപ്പിക്കുകയും അച്ചടക്കം ലംഘിക്കുകയുമാണ് തരൂരിന്റെ ലൈന്‍. ഈ ശൈലിക്കെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനവുമായി ശശി തരൂര്‍ രംഗത്തെത്തി. നെഹ്രു കുടുംബത്തെ ഉന്നമിട്ടു കൊണ്ടാണ് തൂരൂരിന്റെ ലേഖനം. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് തരൂര്‍ ഉയര്‍ത്തുന്ന്. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു.

തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായി. നിര്‍ബന്ധിത വന്ധ്യംകരണം അടക്കം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമര്‍ശനം. അന്നത്തെ സര്‍ക്കാര്‍ ഈ നടപടികള്‍ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും, അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു.

ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതല്‍ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കറുത്ത അധ്യായമാണ് അടിയന്തരാവാസ്ഥയെന്നും തരൂര്‍ കുറിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി അടുക്കാന്‍ കഴിയാത്ത വിധം തരൂര്‍ അകന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ലേഖനവും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലേഖനമെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍, അത് തല്‍ക്കാലം മൈന്‍ഡ് ചെയ്യേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.

അതിനിടെ ഡോ. ശശി തരൂര്‍ എംപി മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന സര്‍വേയ്ക്ക് പിന്നില്‍ തട്ടിക്കൂട്ട് ഏജന്‍സിയാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരള വോട്ട് വൈബ് എന്ന ഏജന്‍സി സ്ഥാപിച്ചത് രണ്ടര മാസം മുന്‍പ് മാത്രമെന്നും നേതൃത്വം കണ്ടെത്തി. കേരളത്തില്‍ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ഡോക്ടര്‍ ശശി തരൂര്‍ എംപി പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും വിലയിരുത്തല്‍. തരൂരില്‍ തൊട്ടാല്‍ സര്‍വേ ക്ലിക്കാകുമെന്ന നിഗമനത്തിലാണ് തരൂരിനെ ഉള്‍പ്പെടുത്തിയതെന്നും നേതൃത്വം വിലയിരുത്തുന്നു. ശശി തരൂര്‍ ട്വീറ്റ് ചെയ്ത സര്‍വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരോ കുക്ക് ചെയ്ത സര്‍വേ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസില്‍ നിന്നും പിന്തുണയ്ക്കുന്നത് ശശി തരൂരിനെയാണ് എന്നായിരുന്നു സര്‍വേയില്‍ പറഞ്ഞിരുന്നത്. ഈ സര്‍വ്വേ ഫലമാണ് രമേശ് ചെന്നിത്തല തള്ളുന്നത്.

യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ശശി തരൂര്‍ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സര്‍വേയില്‍ പറയുന്നത്. 27 ശതമാനം പേര്‍ യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 24 ശതമാനം പേര്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താല്‍പര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേര്‍ എല്‍ഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സര്‍വ്വേയാണ് തരൂര്‍ പങ്കുവെച്ചത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്ടനാക്കി അവതരിപ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍, ഇത് പിടിക്കാതെ വന്നതോടെ രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ അതൃപ്തി അറിയിച്ചു. ഇതോടെ ഹൈക്കമാന്‍ഡ് ഇടപെട്ട് അത്തരം ചര്‍ച്ചകളൊന്നും ഇപ്പോള്‍ വേണ്ടെന്ന തീരുമാനെടുത്തു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ ഈ നിര്‍ദേശത്തെ തള്ളിക്കൊണ്ട് സ്വയം ക്യാപ്ടനാകാന്‍ റെഡിയായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍ എംപി രംഗത്തെത്തിയത്.

റിസള്‍ട്ട് പ്രഖ്യാപനത്തെ… കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ മുഖ്യമന്ത്രി സര്‍വ്വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുയാണ് തരൂര്‍ ചെയ്തത്. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ശശി തരൂര്‍ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സര്‍വേയില്‍ പറയുന്നത്. 27 ശതമാനം പേര്‍, യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം ഹൈക്കമാന്‍ഡിനെ ധിക്കരിക്കുന്ന ലൈനാണ് തരൂര്‍ സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശരാജ്യങ്ങളില്‍ അയച്ച സര്‍വകക്ഷി സംഘങ്ങളുടെ ഇടപെടല്‍ ഫലപ്രദമെന്ന് വിലയിരുത്തി ഇത്തരം ദൗത്യങ്ങള്‍ക്ക് സ്ഥിരംസമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘങ്ങളിലൊന്നിനെ നയിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ സമിതിയുടെ അദ്ധ്യക്ഷനാക്കിയേക്കും. അന്താരാഷ്ട്ര വിഷയങ്ങളില്‍ തത്പരനായ തരൂര്‍ ഓഫര്‍ തള്ളാനിടയില്ല. വിദേശയാത്ര കഴിഞ്ഞെത്തിയ സംഘാംഗങ്ങള്‍ക്ക് ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ സ്വീകരണത്തില്‍ തരൂരിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ച തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട്. തരൂരിന് പുതിയ പദവി നല്‍കി ഇത് ആളിക്കത്തിക്കാനാണ് കേന്ദ്ര നീക്കം.

അടിയന്തരാവസ്ഥയെക്കുറിച്ച് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ അടക്കം നിശബ്ദത പാലിക്കുമ്പോഴാണ് പാർട്ടിയെ വെട്ടിലാക്കിയേക്കാവുന്ന നിലപാടുമായി തരൂർ രംഗത്ത് വന്നിരിക്കുന്നത്. കുറിപ്പിൽ ഇന്ദിരാ ഗാന്ധിയുടെ പേരെടുത്തുപറഞ്ഞാണ് തരൂർ അടിയന്തരാവസ്ഥയെ വിമർശിക്കുന്നത്. കർശനവും ക്രൂരവുമായ ഇത്തരം രീതി അത്യാവശ്യമാണെന്ന് ഇന്ദിര കരുതി.

ചടുലവും ജനാധിപത്യപരവുമായിരുന്ന ഇന്ത്യയുടെ പൊതുസമൂഹം പൊടുന്നനെ നിശബ്ദമായി. നിയമസംവിധാനം സമ്മർദ്ദത്തിന് കീഴ്‌പ്പെടുകയും മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ നേതാക്കൾ എന്നിവർ തടവിലാക്കപ്പെടുകയും ചെയ്തു.

Top