കൊച്ചി:കേരളത്തില്‍ ദളിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ബ്രാഹ്മണ്യം കര്‍മ്മം കൊണ്ട് നേടുന്നതാണെന്നും ദളിതര്‍ എന്നല്ല പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണെന്നും പറഞ്ഞ കെപിശശികല പിണറായി സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്നും വ്യക്തമാക്കി.അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് സിനിമാതാരവും എംപിയുമായ സുരേഷ്‌ഗോപി പറഞ്ഞത് വിവരക്കേടു കൊണ്ടാണെന്ന് ആധ്യാത്മീക കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഇതിന് കാരണമെന്നും ശശികല പറഞ്ഞു.
തിരുവനന്തപുരത്ത് യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു തനിക്ക് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ്‌ഗോപി വിവാദ പരാമര്‍ശം നടത്തിയത്.മാംസവും ചോരയുമുള്ള ഈശ്വരന്മാരാണ് പൂണൂല്‍ സമൂഹമെന്നും ബ്രാഹ്മണര്‍ ദൈവ തുല്യരാണെന്നും ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ തനിക്ക് പിന്തുണ നല്‍കുന്ന പൂജാരി സമൂഹത്തെ കണ്‍കണ്ട ദൈവമായിട്ടാണ് കരുതുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു



